
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇരുവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യത്തില്‍ സൂചനകള്‍ നല്‍കിയത്. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തമാസം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി വിശ്രമം എടുക്കുന്നുണ്ട്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നതിനാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതുപോലെ തന്നെ പുതിയ ചിത്രങ്ങള്‍ക്ക് ഉടന്‍ ഡേറ്റ് കൊടുക്കേണ്ട എന്ന നിലപാടിലാണ് അനുഷ്‌കയുള്ളതെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും പുറത്തുവരുന്നുണ്ട്.അതേസമയം, വിവാഹം സംബന്ധിച്ച വിവരത്തില്‍ കോഹ്ലിയോ അനുഷ്‌കയോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!