കോലിക്കായി കൈയ്യടിച്ചും കണ്ണുപൊത്തിയും അനുഷ്‌ക; വൈറലായി ചിത്രങ്ങള്‍

Published : Jan 05, 2019, 01:21 PM ISTUpdated : Jan 05, 2019, 01:22 PM IST
കോലിക്കായി കൈയ്യടിച്ചും കണ്ണുപൊത്തിയും അനുഷ്‌ക; വൈറലായി ചിത്രങ്ങള്‍

Synopsis

ടെസ്റ്റിനിടെ കൈയ്യടിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്യുന്ന താരത്തിന്റെ രസകരമായ ആംഗ്യങ്ങളാണ്  സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കോലിയുടെ മത്സരങ്ങള്‍ കാണാന്‍ സ്ഥിരമായി അനുഷ്‌ക എത്താറുണ്ട്. 

സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ ഭര്‍ത്താവ് വിരാട് കോലിയേയും ടീമിനേയും പ്രോത്സാഹിപ്പിക്കാന്‍ ഇത്തവണയും അനുഷ്‌ക ശര്‍മയുണ്ടായിരുന്നു. കളി കാണാന്‍ പതിവായി എത്തുന്നതിനാല്‍ താരത്തിന്റെ പുറകില്‍ എന്നും ക്യാമറ കണ്ണുകള്‍ ഉണ്ടാകും. ഇത്തവണയും മറിച്ചല്ല സംഭവിച്ചത്. ടെസ്റ്റ് കാണുന്ന താരസുന്ദരിയെ സൂം ചെയ്തപ്പോഴാണ് രസകരമായ ആ കാഴ്ച ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്. 

ടെസ്റ്റിനിടെ കൈയ്യടിക്കുകയും ആര്‍ത്തുവിളിക്കുകയും ചെയ്യുന്ന താരത്തിന്റെ രസകരമായ ആംഗ്യങ്ങളാണ്  സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കോലിയുടെ മത്സരങ്ങള്‍ കാണാന്‍ സ്ഥിരമായി അനുഷ്‌ക എത്താറുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ ഗ്യാലറിയില്‍നിന്ന് കോലിക്ക് ചുംബനം നല്‍കുന്ന അനുഷ്‌കയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 23-ാം ടെസ്റ്റ് സെഞ്ച്വറി നേടിയ സമയത്തും ഗ്യാലറിയില്‍നിന്ന് എഴുന്നേറ്റ് അനുഷ്‌ക വിരാടിന് ചുംബനം നല്‍കിയിരുന്നു.

2013ലാണ് ഇന്ത്യയുടെ ബാറ്റിംഗ് വിസ്മയം കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌കയും തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കുശേഷം  ഇരുവരും വിവാഹിതരായി.  2017 ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ചായിരുന്നു വിവാഹം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി