
സിഡ്‌നി: വെളിച്ചക്കുറവ് കാരണം ഓസ്‌ട്രേലിയ - ഇന്ത്യ നാലാം ടെസ്റ്റ് നിര്‍ത്തിവച്ചു. ഇന്ന് 16.3 ഓവര്‍ കൂടെ എറിയാന്‍ ബാക്കിയുള്ളപ്പോഴാണ് മത്സരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കളിനിര്‍ത്തുമ്പോള്‍ ഓസീസ് ആറിന് 236 എന്ന നിലയിലാണ്. പാറ്റ് കമ്മിന്‍സ് (25), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് എന്നിവരാണ് ക്രീസില്‍. ആതിഥേയര്‍ക്ക് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 622ന് ഒപ്പം എത്തണമെങ്കില്‍ ഇനിയും 386 റണ്‍സ് വേണം.
മൂന്ന് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഓസീസിനെ നടുവൊടിച്ചത്. മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 622ന് ഏഴ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!