
ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബോളില്‍ ആഴ്സനലിന് വമ്പന്‍ ജയം. ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്‍റ് ജെര്‍മെയ്നെ ഒന്നിനെതിരെ 5 ഗോളിനാണ് പീരങ്കിപ്പട തകര്‍ത്തത്.
പതിമൂന്നാം മിനിറ്റിൽ നായകന്‍ മെസൂട്ട് ഓസില്‍ നേടിയ ഗോളിലൂടെ ആദ്യ പകുതിയിൽ ആഴ്സനല്‍ മുന്നിലെത്തി. വംശീയാധിക്ഷേപ വിവാദത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ടീമിൽ നിന്ന് രാജിവച്ചതിന് ശേഷം ഓസിലിന്‍റെ ആദ്യ മത്സരമായിരുന്നു ഇത്.
രണ്ടാം പകുതിയിൽ പീരങ്കിപ്പടയ്ക്ക് മുന്നില്‍ പിഎസ്ജി അസ്ത്രപ്രജ്ഞരായി. പകരക്കാരനായി ഇറങ്ങിയ അലക്സാണ്ടര്‍ ലക്കാസെറ്റെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ റോബ് ഹോള്‍ഡിംഗും എഡ്വേര്‍ഡ് എന്‍കെറ്റിയയും എന്നിവരും ആഴ്സനലിന്‍റെ പട്ടിക തികച്ചു. ആഴ്സനല്‍ കോച്ചായ യുനായി എമേറിയുടെ മുന്‍ ക്ലബ്ബാണ് പിഎസ്ജിയെന്നതും മറ്റൊരു സവിശേഷതയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!