കുല്‍ദീപും ചാഹലും തകര്‍ത്തെറിഞ്ഞോട്ടെ; അശ്വിനും ജഡേജയ്ക്കും പ്രതീക്ഷക്ക് വകയുണ്ട്

Published : Feb 10, 2018, 12:40 PM ISTUpdated : Oct 05, 2018, 03:42 AM IST
കുല്‍ദീപും ചാഹലും തകര്‍ത്തെറിഞ്ഞോട്ടെ; അശ്വിനും ജഡേജയ്ക്കും പ്രതീക്ഷക്ക് വകയുണ്ട്

Synopsis

വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയെ വട്ടം കറക്കിയതിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിരിക്കകയായണ് ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും. ഇരുവരും മികവുറ്റ പ്രകടനം തുടര്‍ന്നതോടെ ഏകദിന-ടി20 ക്രിക്കറ്റിന്റെ പടിക്ക് പുറത്തായ രണ്ടുപേരാണ് രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും. ചാഹലും കുല്‍ദീപും വരുന്നതുവരെ ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാരായിരുന്നു രണ്ടുപേരും. എന്നാല്‍ ചാഹലും കുല്‍ദീപും തരംഗമായതോടെ ഇരുവരുടെയും ഏകദിന, ടി20 ഭാവി അടഞ്ഞുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുളള ടീമിലും ഇരവരുമുണ്ടാകില്ലെന്നാണ് കരുതുന്നത്.

എന്നാല്‍ അശ്വിനും ജഡേജയ്ക്കും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാനുള്ള മത്സരത്തില്‍ നിന്ന് അശ്വിനും ജഡേജയും പുറത്തായിട്ടില്ലെന്ന് ഭരത് അരുണ്‍ പറഞ്ഞു. അശ്വിനും ജഡേജയ്ക്കും ഇനിയും ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതകളുണ്ട്. അശ്വിനും ജഡേജയ്ക്കുമൊപ്പം ചാഹലും കുല്‍ദീപും കൂടി വന്നതോടെ നമുക്ക് മികവുറ്റ സ്പിന്നര്‍മാരുടെ ഒരു സംഘമായി. ഇവരില്‍ നിന്നാകും ലോകകപ്പിനുള്ള ടീമിലേക്കുള്ള തിരഞ്ഞെടുപ്പ്.

ചാഹലും കുല്‍ദീപും നിര്‍ഭയരായ ബൗളര്‍മാരാണെന്നും ഭരത് അരുണ്‍ പറഞ്ഞു. അവര്‍ പന്ത് ഫ്ലൈറ്റ് ചെയ്യുന്നതിനോ സ്പിന്‍ ചെയ്യുന്നതിനോ ഭയക്കുന്നില്ല. പിച്ചിന്റെ ആനുകൂല്യത്തെയും അവര്‍ ആശ്രയിക്കുന്നില്ല. റൊട്ടേഷന്‍ നയം അനുസരിച്ചാണ് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ അശ്വിനും ജഡേജയ്ക്കും വിശ്രമം നല്‍കി ചാഹലിനെയും കുല്‍ദീപിനെയും ഉള്‍പ്പെടുത്തിയത്. അതുകൊണ്ട്  സ്പിന്നര്‍മാരുടെ ഒരു പൂള്‍ ഉണ്ടക്കാനായെന്നും ഭരത് അരുണ്‍ വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'വീഴ്ചകളില്‍ നിന്ന് അവനൊന്നും പഠിക്കുന്നില്ല, എന്തിനാണ് വീണ്ടും അവസരം നൽകുന്നത്', അഭിഷേക് ശർമക്കെതിരെ തുറന്നടിച്ച് ഗവാസ്കര്‍
'സഞ്ജുവിന്‍റെ ഒരടി കൂടി ബാക്കിയുണ്ട്, ഫൈനലിൽ അവനത് നേടും'; ഫൈനലിന് മുമ്പ് വമ്പന്‍ പ്രവചനവുമായി അശ്വിൻ