
അഞ്ചു വിക്കറ്റ് പ്രകടനവുമായി വെസ്റ്റിന്‍ഡീസിന്റെ നടുവൊടിച്ച ആര്‍ അശ്വിന്‍ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പമെത്തി. തുടര്‍ച്ചയായി മൂന്നു ടെസ്റ്റുകളില്‍ അഞ്ചു വിക്കറ്റ് പ്രകടനം എന്ന അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പമാണ് അശ്വിന്‍ എത്തിയത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ആര്‍ അശ്വിന്‍. ആര്‍ അശ്വിന്‍, അനില്‍ കുംബ്ലെ എന്നിവര്‍ക്ക് പുറമെ ഭഗത് ചന്ദ്രശേഖറും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 52 റണ‍്സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ചു വിക്കറ്റെടുത്തത്. അശ്വിന്റെയും കൂട്ടരുടെയും ബൗളിങ് മികവില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ 196 റണ്‍സിന് പുറത്താക്കിയിരുന്നു. ആദ്യ ടെസ്റ്റില്‍ അശ്വിന്‍ 83 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മുപ്പത്തിനാലാമത്തെ ടെസ്റ്റ് കളിക്കുന്ന ആര്‍ അശ്വിന്‍ ഇത് പതിനെട്ടാം തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. 24 കളികളില്‍ 18 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച സിഡ്നി ബാണ്‍സാണ് ഇക്കാര്യത്തില്‍ വേഗക്കാരന്‍. മുപ്പത്തിയൊന്നാമത്തെ മല്‍സരത്തിലാണ് പാക് താരം വഖാര്‍ യൂനിസ് പതിനെട്ടാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!