ആര്‍ അശ്വിൻ 2017ൽ കുറിച്ച രണ്ട് ലോകറെക്കോര്‍ഡുകള്‍

By Web DeskFirst Published Dec 28, 2017, 9:37 PM IST
Highlights

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിൽ ഒരാളാണ് ആര്‍ അശ്വിൻ. ക്രിക്കറ്റിലെ ചില റെക്കോര്‍ഡുകള്‍ കുറിച്ചാണ് അശ്വിൻ ചരിത്രത്തിൽ ഇടംനേടിയത്. ഈ വര്‍ഷം രണ്ട് ലോകറെക്കോര്‍ഡുകളാണ് അശ്വിൻ കുറിച്ചത്. അവ ഏതൊക്കെയാണെന്ന് നോക്കാം...

1, ടെസ്റ്റിൽ അതിവേഗം 300 വിക്കറ്റ്

ടെസ്റ്റിൽ അതിവേഗം 300 വിക്കറ്റ് തികച്ചതാണ് ഒരു ലോകറെക്കോര്‍ഡ്. 54 ടെസ്റ്റുകളിൽനിന്നാണ് അശ്വിൻ 300 വിക്കറ്റ് തികച്ചത്. ഇക്കാര്യത്തിൽ ഓസീസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിൻ മറികടന്നത്. ഡെന്നിസ് ലില്ലി 56 മൽസരങ്ങളിൽനിന്നാണ് 300 വിക്കറ്റ് തികച്ചത്.

2, അഞ്ചുവിക്കറ്റ് നേട്ടം 25 തവണ!

ടെസ്റ്റിൽ ഒരിന്നിംഗ്സിൽ അഞ്ചുവിക്കറ്റ് നേട്ടം 25 തവണ അതിവേഗം തികച്ച ബൗളര്‍ എന്ന ലോകറെക്കോര്‍ഡും 2017ൽ അശ്വിൻ സ്വന്തമാക്കി. 2017 മാര്‍ച്ച് എട്ടിന് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മൽസരത്തോടെയാണ് ഈ നേട്ടം അശ്വിൻ സ്വന്തമാക്കിയത്. 88 ഇന്നിംഗ്സുകളിൽനിന്നാണ് ഇരുപത്തിയഞ്ചാമത്തെ അഞ്ചുവിക്കറ്റ് നേട്ടം അശ്വിൻ സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ ലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡാണ് അശ്വിൻ മറികടന്നത്. മുരളീധരന്‍ 100 ഇന്നിംഗ്സുകളിൽനിന്നാണ് ഇരുപത്തിയഞ്ചാമത്തെ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചത്.

click me!