ദക്ഷിണാഫ്രിക്കയെ വീഴ്‌ത്താൻ പുതിയ പരീക്ഷണങ്ങളുമായി അശ്വിൻ

anuraj a |  
Published : Feb 03, 2022, 02:14 PM IST
ദക്ഷിണാഫ്രിക്കയെ വീഴ്‌ത്താൻ പുതിയ പരീക്ഷണങ്ങളുമായി അശ്വിൻ

Synopsis

ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യയെ ദക്ഷിണാഫ്രിക്കയിൽ കാത്തിരിക്കുന്നത് വലിയ പരീക്ഷണങ്ങളായിരിക്കുമെന്ന് വ്യക്തമായി. കൂടുതൽ ബൗണ്‍സുള്ള പിച്ചാണ് രണ്ടാം ടെസ്റ്റിനായി ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആദ്യ കളി തോറ്റ ഇന്ത്യയ്‌ക്ക് പരമ്പരയിൽ പ്രതീക്ഷ നിലനിര്‍ത്താൻ രണ്ടാം ടെസ്റ്റ് വിജയിച്ചേ മതിയാകൂ. ഈ സാഹചര്യത്തിൽ തന്ത്രങ്ങളിൽ മാറ്റം വരുത്താൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. നെറ്റ് പരിശീലനത്തിൽപ്പോലും മാറ്റങ്ങള്‍ ദൃശ്യമാണ്. ബിസിസിഐ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഇന്ത്യൻ ടീമിലെ ഏക സ്‌പിന്നറായ ആര്‍ അശ്വിൻ പേസാറായി പന്തെറിയുന്നുണ്ട്. സ്‌പിന്നിന് ഒരു ആനുകൂല്യവും രണ്ടാം ടെസ്റ്റിൽ ലഭിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പന്തിന് വേഗം കൂട്ടിയെറിയാൻ അശ്വിൻ പരിശീലിക്കുന്നത്. ഓഫ് സ്റ്റംപിന് പുറത്തേക്ക് പന്തെറിയുന്ന അശ്വിൻ സ്വിങ് ചെയ്യിക്കാൻ ശ്രമിക്കുന്നുണ്ട്. രണ്ടാം ടെസ്റ്റ് നടക്കുന്ന ജൊഹാന്നസ്ബര്‍ഗിലെ സെഞ്ചൂറിയൻ പിച്ച് ബൗണ്‍സിന് പിന്തുണയേകുമെന്നാണ് സൂചന.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെഹിദിക്ക് മാന്യതയില്ലാത്തതോ, സൽമാൻ അഗയുടെ മണ്ടത്തരമോ? റണ്ണൗട്ടില്‍ വിവാദം
'ഇതൊരു ചാരിറ്റി ലീഗല്ല, അന്താരാഷ്ട്ര മത്സരമാണ്'; സല്‍മാന്‍ അഗയുടെ റണ്ണൗട്ടില്‍ പ്രതികരിച്ച് ലിറ്റണ്‍ ദാസ്