
ദുബായ്: ഏഷ്യാ കപ്പ് കിക്കറ്റിൽ ഇന്ന് വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. വൈകിട്ട് അഞ്ചിന് ദുബായിലാണ് മത്സരം. ഫൈനലിന് അരികെയാണ് ടീം ഇന്ത്യ. ഏഷ്യാകപ്പിൽ അഞ്ചുദിവസത്തിനിടെ വീണ്ടും പാകിസ്ഥാനെ നേരിടുമ്പോൾ ഗ്രൂപ്പ് ഘട്ടത്തിലെ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമ്മയും സംഘവും. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം.
വിരാട് കോലിയുടെ അഭാവത്തിലും മൂന്ന് കളിയും ജയിച്ച ഇന്ത്യ ട്രാക്കിലായിക്കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ഹോങ്കോംഗിനെ 26 റൺസിനും സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനും തോൽപിച്ചു. പരുക്കേറ്റ ഹർദിക് പാണ്ഡ്യക്ക് പകരമെത്തിയ രവീന്ദ്ര ജഡേജയും തിളങ്ങിയതോടെ ടീമിൽ മാറ്റത്തിന് സാധ്യതയില്ല.
ഇന്ത്യയോട് ഇനിയൊരു തോൽവികൂടി താങ്ങാനാവില്ല പാകിസ്ഥാന്. രണ്ട് തവണ പൂജ്യത്തിന് പുറത്തായ ഫഖർ സമാന്‍ ടീമിലിടം ഉണ്ടായേക്കില്ല. മുഹമ്മദ് ആമിറും ഫോമിലേക്ക് എത്തിയിട്ടില്ല. ബൗളിംഗ് നിരയിലും മാറ്റത്തിന് സാധ്യതയുണ്ട്.
ഇതേസമയം, സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം അബുദാബിയിൽ കളിച്ച പാകിസ്ഥാന്‍ , ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തുന്നതില്‍ അതൃപ്തി അറിയിച്ചു. സൂപ്പർ ഫോറിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!