ക്രിക്കറ്റ് യുദ്ധമാക്കുന്നവര്‍ ഇത് കാണുക; ഇന്ത്യന്‍ ദേശീയഗാനമാലപിച്ച് പാക് ആരാധകന്‍- വീഡിയോ

Published : Sep 22, 2018, 11:07 PM ISTUpdated : Sep 22, 2018, 11:09 PM IST
ക്രിക്കറ്റ് യുദ്ധമാക്കുന്നവര്‍ ഇത് കാണുക; ഇന്ത്യന്‍ ദേശീയഗാനമാലപിച്ച് പാക് ആരാധകന്‍- വീഡിയോ

Synopsis

ഏഷ്യാകപ്പില്‍ ഇന്ത്യ- പാക് മത്സരത്തില്‍ ഇന്ത്യന്‍ ദേശീയഗാനം ഏറ്റുപാടി പാക്കിസ്ഥാന്‍ ആരാധകന്‍. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ കാണാം...

ദുബായ്: രാഷ്ട്രീയത്തിലെ എന്നതുപോലെ ക്രിക്കറ്റിലും പാരമ്പര്യവൈരികളെന്ന വിശേഷണമാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമുള്ളത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ യുദ്ധസമാനമല്ല, സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള വേദിയാണെന്ന് പലകുറി തെളിയിക്കപ്പെട്ടിട്ടുണ്ട്. വൈകാരിക പോരാട്ടങ്ങള്‍ക്ക് അപ്പുറം ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ നല്ല ബന്ധവുമുണ്ട്. എന്നാല്‍ ആരാധകര്‍ക്കിടയിലും ഈ സൗഹൃദം നിലനില്‍ക്കുന്നതായി ഒരു വീഡിയോ തെളിയിക്കുന്നു.

ഏഷ്യാകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം ഏറ്റുപാടുന്ന പാക് ആരാധകനാണ് ഈ ദൃശ്യത്തിലുള്ളത്. പാക്കിസ്ഥാന്‍ പതാക കഴുത്തിലണിഞ്ഞാണ് ഇയാള്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കുന്നത്. ഈ സമയം മറ്റ് പാക് ആരാധകരും എഴുന്നേറ്റ് നില്‍ക്കുന്നതായി ദൃശ്യത്തില്‍ കാണാം. വോയ്‌സ് ഓഫ് റാം എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബിന് ഡല്‍ഹിയുടെ നോക്കൗട്ട് പഞ്ച്, തുടര്‍ച്ചയായ നാലാം തോല്‍വി, ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റൽസ്
പഞ്ചാബിന്‍റെ പടനയിച്ച് ശ്രേയസ്, ജീവന്‍മരണപ്പോരില്‍ ഡല്‍ഹിക്ക് കൂറ്റൻ വിജയലക്ഷ്യം, തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്