തുടക്കം മധുരതരം; ദുബായില്‍ ഇന്ത്യന്‍ ടീമിന് ഗംഭീര വരവേല്‍പ്- വീഡിയോ

Published : Sep 14, 2018, 10:37 AM ISTUpdated : Sep 19, 2018, 09:25 AM IST
തുടക്കം മധുരതരം; ദുബായില്‍ ഇന്ത്യന്‍ ടീമിന് ഗംഭീര വരവേല്‍പ്- വീഡിയോ

Synopsis

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോടുള്ള സ്‌നേഹം വ്യക്തമാക്കുന്നതായി സ്വീകരണം. നാളെയാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്. 

ദുബാ‌യ്: നാളെ ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം യുഎഇയില്‍ എത്തിക്കഴിഞ്ഞു. ദുബായിലെത്തിയ നായകന്‍ രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എംഎസ് ധോണി, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരടങ്ങിയ സംഘത്തിന് വിമാനത്താവളത്തില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. 

ഇന്ത്യന്‍ താരങ്ങളോടുള്ള സ്‌നേഹം വ്യക്തമാക്കുന്നതായി ഈ രംഗങ്ങള്‍. മറ്റ് താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ടീമിനൊപ്പം ചേര്‍ന്നത്. ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും ഹോംങ്കോംഗിനും ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്. ചൊവ്വാഴ്ച ഹോങ്കോംഗിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇതിനേക്കാള്‍ മികച്ച പ്രകടനം സഞ്ജു പുറത്തെടുക്കും'; ആത്മവിശ്വാസം പകര്‍ന്ന് ആര്‍ അശ്വിന്‍
'ഇന്ത്യന്‍ ടീം ആഗ്രഹിച്ചത് സഞ്ജു നല്‍കി'; ഇന്നിംഗ്‌സിനെ വാഴ്ത്തി ദിനേശ് കാര്‍ത്തിക്