പ്രായത്തെപ്പോലും തോല്‍പ്പിച്ച് മൊര്‍ത്താസയുടെ പറക്കും ക്യാച്ച്

Published : Sep 27, 2018, 11:20 AM IST
പ്രായത്തെപ്പോലും തോല്‍പ്പിച്ച് മൊര്‍ത്താസയുടെ പറക്കും ക്യാച്ച്

Synopsis

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ മഷ്റഫി മൊര്‍ത്താസയുടെ പ്രകടനമായിരുന്നു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം പാക്കിസ്ഥാന്‍ ഷൊയൈബ് മാലിക്കിലൂടെയും ഇമാമുള്‍ ഹഖിലൂടെയും കരകയറുമ്പോഴായിരുന്നു 21-ാം ഓവറില്‍ റൂബല്‍ ഹൊസൈന്റെ പന്തില്‍ മൊര്‍ത്താസയുടെ പറക്കും ക്യാച്ച് പിറന്നത്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ മഷ്റഫി മൊര്‍ത്താസയുടെ പ്രകടനമായിരുന്നു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം പാക്കിസ്ഥാന്‍ ഷൊയൈബ് മാലിക്കിലൂടെയും ഇമാമുള്‍ ഹഖിലൂടെയും കരകയറുമ്പോഴായിരുന്നു 21-ാം ഓവറില്‍ റൂബല്‍ ഹൊസൈന്റെ പന്തില്‍ മൊര്‍ത്താസയുടെ പറക്കും ക്യാച്ച് പിറന്നത്.

മിഡ്‌വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി നേടാനുള്ള മാലിക്കിന്റെ ശ്രമമായിരുന്നു മൊര്‍ത്താസയുടെ മികവിന് മുന്നില്‍ തോറ്റുപോയത്. ഇമാമുള്‍ ഹഖും മാലിക്കും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പാക്കിസ്ഥാനെ വിജയത്തിലേക്ക് അടുപ്പിക്കുമെന്ന ഘട്ടത്തിലായിരുന്നു ആ ക്യാച്ച്.

അതോടെ പാക്കിസ്ഥാന്റെ വിജയപ്രതീക്ഷ മങ്ങി. 35കാരനായ മൊര്‍ത്താസ ഏത് യുവതാരത്തെയും അസൂയപ്പെടുത്തുവിധമാണ് ക്യാച്ച് കൈയിലൊതുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്ഫീഖുര്‍ റഹീമിന്റെ(99) അര്‍ധസെഞ്ചുറി മികവില്‍ 239 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്റെ മറുപടി 202 റണ്‍സിലൊതുങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും