
ദുബായ്: ഏഷ്യാകപ്പില്‍ ബി ഗ്രൂപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന് ഹോങ്കോംഗ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 37.1 ഓവറില്‍ 116 റണ്‍സില്‍ പുറത്തായി. പരിചയക്കുറവും ഹോങ്കോംഗിന് തിരിച്ചടിയായി. 27 റണ്‍സെടുത്ത ഐസാസ് ഖാനാണ് ടോപ് സ്‌കോറര്‍. നായകന്‍ ക്രിസ്റ്റഫര്‍ കാര്‍ട്ടറിന് രണ്ട് റണ്‍സെടുക്കാനേ ആയുള്ളൂ. ഓപ്പണര്‍മാരായ നിസാഖത്ത് ഖാന്‍(13), അന്‍ഷുമാന്‍ റാത്ത്(19) റണ്‍സെടുത്ത് പുറത്തായി.
ഒരവസരത്തില്‍ അഞ്ച് വിക്കറ്റിന് 44 റണ്‍സ് എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു ഹോങ്കോംഗ്. ബാബര്‍ ഹയാത്ത്(7), കിന്‍ചിത് ഷാ(26), എഹ്‌സാന് ഖാന്‍(0), സ്‌കോട്ട്(0), തന്‍വീര്‍ അഫ്‌സല്‍(0), എഹ്‌സാന്‍ നവാസ്(9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ഒമ്പത് റണ്‍സുമായി നദീം അഹമ്മദ് പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി ഉസ്‌മാന്‍ ഖാന്‍ മൂന്നും ഹസന്‍ അലിയും ഷദാബ് ഖാനും രണ്ട് വിക്കറ്റും ഫഹീം അഷ്‌റഫ് ഒരു വിക്കറ്റും വീഴ്‌ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!