ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ യശസ്വി ജയ്സ്വാളിനും രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങാനായില്ല. ആദ്യ ഇന്നിംഗ്സില്‍ 17 റണ്‍സെടുത്ത് പുറത്തായ ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സില്‍ 9 പന്തില്‍ 5 റണ്‍സെടുത്ത് സൈമൺ കീനിന് വിക്കറ്റ് നൽകി മടങ്ങി.

വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തഇ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എല്‍ രാഹുല്‍. 204 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഇന്ത്യ എക്കായി രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 15 പന്തില്‍ 4 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഫ്രേസർ ഷീറ്റിന്‍റെ പന്തിൽ ഹിറ്റ് വിക്കറ്റായാണ് രാഹുൽ മടങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ എട്ട് പന്ത് നേരിട്ട രാഹുല്‍ പൂജ്യത്തിന് പുറത്തായിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയുടെ ഭാഗമാകേണ്ടതിനാൽ അടുത്ത രണ്ട് അനൗദ്യോഗിക ടെസ്റ്റുകളിൽ രാഹുൽ കളിക്കില്ല.

ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ യശസ്വി ജയ്സ്വാളിനും രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങാനായില്ല. ആദ്യ ഇന്നിംഗ്സില്‍ 17 റണ്‍സെടുത്ത് പുറത്തായ ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സില്‍ 9 പന്തില്‍ 5 റണ്‍സെടുത്ത് സൈമൺ കീനിന് വിക്കറ്റ് നൽകി മടങ്ങി. രണ്ട് ഓപ്പണര്‍മാരും തുടക്കത്തിലെ മടങ്ങിയെങ്കിലും മലയാളി താരം ദേവ്ദ്ത്ത് പടിക്കലിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെയും സായ് സുദര്‍ശന്‍റെ പിന്തുണയുടെയും കരുത്തില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 56 റണ്‍സുമായി പടിക്കലും 39 റണ്‍സുമായി സായ് സുദര്‍ശനും ക്രീസില്‍. 8 വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യ എക്ക് ഇനിയും 98 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ എ 113 റണ്‍സിന് പുറത്തായിരുന്നു.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നേരത്തെ, ആദ്യ ഇന്നിംഗ്സിൽ ന്യൂസിലൻഡ് എ 89.3 ഓവറിൽ 317 റൺസിന് ഓള്‍ ഔട്ടായി 204 റൺസിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. 76 റൺസെടുത്ത റീസ് മാരിയു, 51 റൺസെടുത്ത ഡീൻ ഫോക്സ്ക്രോഫ്ട് എന്നിവരാണ് കിവീസിനായി തിളങ്ങിയത്. ഒൻപതാം നമ്പറിലിറങ്ങി 42 റൺസെടുത്ത ക്രിസ്റ്റ്യൻ ക്ലാർക്കിന്‍റെ പ്രകടനവും ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചു. ഇന്ത്യ എ ടീമിനായി അൻഷുൽ കാംബോജ്, ആഖിബ് നബി ദാർ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ആകാശ് ദീപ് രണ്ട് വിക്കറ്റും വീഴ്ത്തി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക