ഏഷ്യാകപ്പില്‍ ശീഖര്‍ ധവാന് റെക്കോര്‍ഡ്; എന്നാലത് ബാറ്റിംഗിലല്ല!

By Web TeamFirst Published Sep 29, 2018, 5:53 PM IST
Highlights

ഏഷ്യാകപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാന്‍. എന്നാല്‍ ധവാന്‍ ഫീല്‍ഡിംഗില്‍ റെക്കോര്‍ഡിട്ടു‍. ആറ് ക്യാച്ചുകള്‍ എടുത്ത ധവാന്‍...
 

ദുബായ്: ഏഷ്യാകപ്പില്‍ ബാറ്റിംഗില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാന് ഫീല്‍ഡിംഗില്‍ റെക്കോര്‍ഡ്‍. ആറ് ക്യാച്ചുകള്‍ എടുത്ത ധവാനാണ് ടൂര്‍ണമെന്‍റില്‍ കൂടുതല്‍ ക്യാച്ചെടുത്ത താരം. ഏഷ്യാകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത താരമെന്ന നേട്ടം ഇതോടെ ധവാനെ തേടിയെത്തി. അഞ്ച് ക്യാച്ചുകള്‍ വീതമെടുത്തിരുന്ന ഏഴ് താരങ്ങളുടെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡ്. 

ഈ ടൂര്‍ണമെന്‍റില്‍ 327 റണ്‍സ് നേടിയ ധവാനാണ് കൂടുതല്‍ റണ്‍സ് കണ്ടെത്തിയ താരം. ഏഷ്യാകപ്പ് ചരിത്രത്തിലെ ആറാമത്തെ ഉയര്‍ന്ന റണ്‍ സമ്പാദ്യം കൂടിയാണിത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ 317 റണ്‍സും ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഖ്‌ഫീഖര്‍ റഹീമിന്‍റെ 302 റണ്‍സും എട്ടും പത്തും സ്ഥാനങ്ങളിലുണ്ട്. 44 ഫോറുകള്‍ കണ്ടെത്തിയ ധവാന്‍ ഏഷ്യാകപ്പ് ചരിത്രത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ രണ്ടാമത്തെ താരമെന്ന നേട്ടത്തിലുമെത്തി. 

click me!