നായക സ്ഥാനത്ത് ഹിറ്റ്മാന് ഒരു കണ്ണുണ്ട്; രോഹിത് തന്നെ പറയും

Published : Sep 29, 2018, 03:06 PM IST
നായക സ്ഥാനത്ത് ഹിറ്റ്മാന് ഒരു കണ്ണുണ്ട്; രോഹിത് തന്നെ പറയും

Synopsis

ടീമിനെ നയിക്കുന്ന കാര്യത്തില്‍ രോഹിത് ശര്‍മ ഇപ്പോള്‍ തന്നെ കഴിവ് തെളിയിച്ച് കഴിഞ്ഞു. അതോടൊപ്പം ഒരുകാര്യം കൂടി രോഹിത് വ്യക്തമാക്കി. അവസരം വരികയാണെങ്കില്‍ ഇന്ത്യന്‍ ടീമിനെ മുഴുവന്‍ സമയവും നയിക്കാന്‍ തയ്യാറണെന്നും രോഹിത് വ്യക്തമാക്കി.

ദുബായ്: ടീമിനെ നയിക്കുന്ന കാര്യത്തില്‍ രോഹിത് ശര്‍മ ഇപ്പോള്‍ തന്നെ കഴിവ് തെളിയിച്ച് കഴിഞ്ഞു. അതോടൊപ്പം ഒരുകാര്യം കൂടി രോഹിത് വ്യക്തമാക്കി. അവസരം വരികയാണെങ്കില്‍ ഇന്ത്യന്‍ ടീമിനെ മുഴുവന്‍ സമയവും നയിക്കാന്‍ തയ്യാറണെന്നും രോഹിത് വ്യക്തമാക്കി. ഏഷ്യാകപ്പില്‍ വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത്തായിരുന്നു ഇന്ത്യയെ നയിച്ചത്. 

രണ്ട് ടൂര്‍ണമെന്റുകളാണ് രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ വിജയിച്ചത്. ശ്രീലങ്കയില്‍ നടന്ന നിദാഹസ് ട്രോഫിയും ഇപ്പോഴിതാ ഏഷ്യാ കപ്പിലും ഇന്ത്യ കിരീടം നേടി. മുംബൈ ഇന്ത്യന്‍സിനെ മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിക്കുന്നതിലും രോഹിത് പ്രധാന പങ്കുവഹിച്ചു. ഏഷ്യാ കപ്പിന് ശേഷമാണ് രോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്. രോഹിത് തുടര്‍ന്നു...

തീര്‍ച്ചായും... ഇന്ത്യന്‍ ക്രി്ക്കറ്റിന്റെ നായകനായി കളിക്കുന്നതില്‍ സന്തോഷമേയുള്ളൂ. അവസരം വരുമ്പോഴെല്ലാം നായകസ്ഥാനം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. ഔദ്യോഗിക ക്യാപ്റ്റന്റെ അഭാവത്തില്‍ ടീമിനെ നയിക്കുകയെന്നത് വെല്ലുവിളിയാണ്. എന്നാല്‍ നായകനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമാണ്. താരങ്ങളുടെ കാര്യവും അങ്ങനെ. പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ മറ്റുതാരങ്ങള്‍ക്ക് അവസരം വരും. അവര്‍ ആ അവസരം മുതലാക്കാനാണ് ശ്രമിക്കേണ്ടത്. രോഹിത് കൂട്ടിച്ചേര്‍ത്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍