33 പന്തില്‍ 67 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ 12 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ 28 പന്തില്‍ 42 റണ്‍സെടുത്തു.

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 33 പന്തില്‍ 67 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ 12 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ 28 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും 15 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്ന നമൻ ധിറും 24 റണ്‍സെടുത്ത അക്ഷര്‍ പട്ടേലും ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ന്യൂസിലന്‍ഡിനായി മൈക്കല്‍ ബ്രേസ്‌വെല്ലും മിച്ചല്‍ സാന്‍റ്നറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ടി20 ക്രിക്കറ്റില്‍ ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്കോറാണിത്. സഞ്ജുവാണ് കളിയിലെ താരം. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ഇതേ ഗ്രൗണ്ടില്‍ നടക്കും. സ്കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 225-4, ഇന്ത്യ 19.3 ഓവറില്‍ 230-6.

വെടിക്കെട്ട് തുടക്കം, പിന്നെ തകര്‍ച്ച

226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് അഭിഷേകും സഞ്ജുവും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ബൗണ്ടറിയടിച്ച തുടങ്ങിയ സഞ്ജുവും നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ അഭിഷേകും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ 93 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞതത്. ആദ്യ രണ്ടോവറില്‍ സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ കാഴ്ചക്കാരനായ അഭിഷേക് പിന്നീട് വെടിക്കെട്ട് ഏറ്റെടുത്തതോടെ ഇന്ത്യൻ സ്കോര്‍ ബോര്‍ഡ് കുതിച്ചു. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ 22 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബ്രേസ്‌വെല്ലിന്‍റെ പന്തില്‍ അഭിഷേക് മടങ്ങി.

Scroll to load tweet…

12 പന്തില്‍ 29 റണ്‍സടിച്ച അഭിഷേക് മൂന്ന് സിക്സും രണ്ട് ഫോറും പറത്തി. പിന്നാലെ 23 പന്തില്‍ അര്‍ധസെ‍ഞ്ചുറിയിലെത്തിയ സഞ്ജുവിന് തിലക് മൂന്നാം നമ്പറിലെത്തിയതോടെ താളം നഷ്ടമായി. ഒടുവില്‍ മിച്ചല്‍ സാന്‍റ്നര്‍ എറിഞ്ഞ ഒമ്പതാം ഓവറിലെ അവസാന പന്തില്‍ സഞ്ജു ബൗള്‍ഡായി മടങ്ങി. 33 പന്തില്‍ 67 റണ്‍സടിച്ച സഞ്ജു നാല് സിക്സും എട്ട് ബൗണ്ടറിയും നേടി. സഞ്ജുവിന് പിന്നാലെ തിലക് വര്‍മയും തൊട്ടടുത്ത ഓവറില്‍ ബ്രേസ്‌വെല്ലിന്‍റെ ഇരയായി വീണത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെ മിന്നും ഫോമിലുള്ള ഇഷാന്‍ കിഷനും സാന്‍റനറും ഇരയായി മടങ്ങി. പിന്നീട് ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലും ചേര്‍ന്ന് 24 പന്തില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയുടെ വിജയപ്രതീക്ഷ നിലനിര്‍ത്തി.

Scroll to load tweet…

14 പന്തില്‍ 24 റണ്‍സെടുത്ത അക്ഷറിനെ ലോക്കി ഫെര്‍ഗൂസന്‍ പുറത്താക്കിയശേഷം ക്രീസിലെത്തിയ നമൻ ധിര്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിതോടെ ഇന്ത്യ വീണ്ടും ട്രാക്കിലായി. അവസാന നാലോവറില്‍ 48 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മിച്ചല്‍ സാന്‍റ്നര്‍ എറിഞ്ഞ പതിനേഴാം ഓവറിൽ 19 റണ്‍സടിച്ച് ഇന്ത്യ ലക്ഷ്യത്തോട് അടുത്തു. അവസാന മൂന്നോവറില്‍ 29 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.പതിനെട്ടാം ഓവറില്‍ 13 റണ്‍സ് കൂടി നേടിയ ഇന്ത്യ ലക്ഷ്യം രണ്ടോവറില്‍ 16 റണ്‍സാക്കി. പത്തൊമ്പതാം ഓവറിവലെ ആദ്യ പന്തില്‍ ശ്രേയസ് അയ്യര്‍(28 പന്തില്‍ 42) മടങ്ങി. അവസാന ഓവറില്‍ 8 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. നമൻ ധിറും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്സിന്‍റെ അര്‍ധസെഞ്ചുറിയുടെയും ഫിന്‍ അലന്‍, ബെവോണ്‍ ജേക്കബ്സ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. 29 പന്തില്‍ 58 റണ്‍സടിച്ച ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഫിന്‍ അലൻ 25 പന്തിൽ 45 റണ്‍സടിച്ചപ്പോള്‍ ബെവോണ്‍ ജേക്കബ്സ് 16 പന്തില്‍ 31 റണ്‍സെടുത്തു. ഇന്ത്യക്കായി മായങ്ക് യാദവും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക