
ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ എംഎസ് ധോണി പൂജ്യത്തിന് പുറത്തായപ്പോള്‍ ആരാധകര്‍ ശരിക്കും നിരാശരായിട്ടുണ്ടാകും. ധോണിയുടെ വെടിക്കെട്ടും ഹെലികോപ്റ്റര്‍ ഷോട്ടുമെല്ലാം കാണാനായി ഗ്യാലറിയിലെത്തിയ കുഞ്ഞ് ആരാധകന്റെ കാര്യം പിന്നെ പറയാനുണ്ടോ. ധോണി പുറത്തായപ്പോഴുള്ള കുഞ്ഞ് ആരാധകന്റെ ദേഷ്യവും നിരാശയുമെല്ലാം ക്യാമറയില്‍ പതിഞ്ഞു. ധോണിയുടെ പുറത്താകലിനേക്കാള്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍ ഈ ആരാധകന്റെ പ്രതികരണം.
322 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ധോണി കരിയറില്‍ ഒമ്പതാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ധോണി അടിച്ചുതകര്‍ക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചായിരുന്നു നിരുദ്രപവകരമായ ഒരു പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മുന്‍ നായകന്‍ മടങ്ങിയത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നിരാശാജനകമായ പ്രകടനം മറക്കാന്‍ മികച്ച പ്രകടനം അനിവാര്യമായ ധോണി ഇന്ന് പാക്കിസ്ഥാനെതിരെയ എങ്കിലും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കോലിയുടെ അഭാവത്തില്‍ ടീമിന്റെ തന്ത്രങ്ങള്‍ മെനയുന്നതിലും ധോണിക്ക് നിര്‍ണായക പങ്കുണ്ടാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!