ഏഷ്യാ കപ്പ് ഫൈനല്‍: കാര്‍ത്തിക്ക് പുറത്ത്; പ്രതീക്ഷ ധോണിയില്‍

Published : Sep 28, 2018, 11:48 PM IST
ഏഷ്യാ കപ്പ് ഫൈനല്‍: കാര്‍ത്തിക്ക് പുറത്ത്; പ്രതീക്ഷ ധോണിയില്‍

Synopsis

ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി. ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 33 ഇന്ത്യ ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സുമായി ധോണിയും ഒമ്പത് റണ്ണുമായി കേദാര്‍ ജാദവും ക്രീസില്‍.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി. ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 33 ഇന്ത്യ ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സുമായി ധോണിയും ഒമ്പത് റണ്ണുമായി കേദാര്‍ ജാദവും ക്രീസില്‍.

ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് കിരിടം കൈപ്പിടിയിലൊതുക്കാന്‍ ഇനിയും 78റണ്‍സ് കൂടി വേണം. ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍-രോഹിത് സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 റണ്‍സെടുത്ത ധവാനെ നസ്മുള്‍ ഇസ്ലാമിന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ പിടികൂടി. തൊട്ടുപിന്നാലെ മികച്ച ഫോമിലുളള അംബാട്ടി റായിഡുവിനെ(2) മടക്കി മഷ്റഫി മൊര്‍ത്താസ ഇന്ത്യയെ ഞെട്ടിച്ചു.

നാലാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് രോഹിത്ത് മുന്നേറുന്നതിനിടെയാണ് റൂബല്‍ ഹൊസൈന്‍ ഇന്ത്യയെ ഞെട്ടിച്ചത്. റൂബലിന്റെ ഷോട്ട് ബോളില്‍ നേരത്തെ സിക്സറടിച്ച രോഹിത്തിനെ മറ്റൊരു ഷോട്ട് ബോളില്‍ റൂബല്‍ വീഴ്ത്തി. 55 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ബൗണ്ടറിയും പറത്തി രോഹിത് 48 റണ്‍സെടുത്തു. ധോണിയും കാര്‍ത്തിക്കും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. സ്കോര്‍ 137ല്‍ നില്‍ക്കെ കാര്‍ത്തിക്കും(37) വീണു. മെഹ്മദുള്ളക്കായിരുന്നു വിക്കറ്റ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു....'; ആരാധകരോട് സിഎസ്കെ മാനേജ്‌മെൻ്റിൻ്റെ അഭ്യർത്ഥന; നാളെ മത്സരം കാണാനെത്തുമ്പോൾ രാഷ്ട്രീയം മാറ്റിവെക്കണമെന്ന് ആവശ്യം
ടൈറ്റൻസിന്‍റെ റണ്‍മലക്ക് മുന്നില്‍ അടിതെറ്റി രാജസ്ഥാന്‍, പ്ലേ ഓഫ് പോരില്‍ കനത്ത തിരിച്ചടി, ഗുജറാത്ത് രണ്ടാമത്