ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ മെഡലുറപ്പിച്ച് ഇന്ത്യ; അമ്പെയ്ത്തില്‍ നിരാശ

Published : Aug 23, 2018, 12:37 PM ISTUpdated : Sep 10, 2018, 02:55 AM IST
ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ മെഡലുറപ്പിച്ച് ഇന്ത്യ; അമ്പെയ്ത്തില്‍ നിരാശ

Synopsis

ഏഷ്യന്‍ ഗെയിംസ്  പുരുഷ വിഭാഗം ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ദിവ്‌ജി ശരണ്‍ സഖ്യം ഫൈനലിലെത്തി. ജപ്പാന്റെ കൈറ്റോ യൂസുഖി-ഷോ ഷിമാബുകുറോ സഖ്യത്തെ  4-6, 6-4, 10-8 സ്കോറിന് കീഴടക്കിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തി മെഡല്‍ ഉറപ്പിച്ചത്.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ്  പുരുഷ വിഭാഗം ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ദിവ്‌ജി ശരണ്‍ സഖ്യം ഫൈനലിലെത്തി. ജപ്പാന്റെ കൈറ്റോ യൂസുഖി-ഷോ ഷിമാബുകുറോ സഖ്യത്തെ  4-6, 6-4, 10-8 സ്കോറിന് കീഴടക്കിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തി മെഡല്‍ ഉറപ്പിച്ചത്. അതേസമയം, അമ്പെയ്ത്തില്‍ വനിതാ വിഭാഗം വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ദീപിക കുമാരി പുറത്തായി. ചൈനീസ് തായ്പേയിയുടെ ലീ ചിന്‍ യിംഗിനോട് 3-7നാണ് ദീപിക തോറ്റത്.

സ്വര്‍ണ പ്രതീക്ഷയായ കബഡിയിലും ഇന്ത്യ സെമിയിലെത്തിയിട്ടുണ്ട്. കരുത്തരായ ഇറാനാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. വനിതാ വിഭാഗത്തിലും ഇന്ത്യ സെമിയിലെത്തി. ചൈനീസ് തായ്പേയ് ആണ് വനിതാ വിഭാഗം കബഡിയില്‍ ഇന്ത്യയുടെ എതിരാളികള്‍.

പുരുഷ വിഭാഗം 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ നീന്തലില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനത്തോടെ വിര്‍ധവാല്‍ഖാഡെ ഫൈനലിലെത്തി. 50 സ്വര്‍ണമടക്കം 98 മെഡലുകളുമായി ചൈനയാണ് മെഡല്‍പ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നാലു സ്വര്‍ണവും മൂന്ന് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 16 മെഡലുകളുള്ള ഇന്ത്യ ഒമ്പതാമതാണ്

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു