ഏഷ്യന്‍ ഗെയിംസ്: നീന്തല്‍കുളത്തിലെ സ്വര്‍ണ മത്സ്യം വിലയേറിയ താരം

Published : Sep 02, 2018, 12:51 PM ISTUpdated : Sep 10, 2018, 01:15 AM IST
ഏഷ്യന്‍ ഗെയിംസ്: നീന്തല്‍കുളത്തിലെ സ്വര്‍ണ മത്സ്യം വിലയേറിയ താരം

Synopsis

ഏഷ്യൻ ഗെയിംസിലെ വിലയേറിയ താരത്തിനുള്ള പുരസ്കാരം ആറ് സ്വര്‍ണം നേടിയ ജാപ്പനീസ് കൗമാര നീന്തല്‍ വിസ്‌മയത്തിന്...

ജക്കാര്‍ത്ത: ജപ്പാന്റെ അത്ഭുത കൗമാര നീന്തല്‍താരം റികാക്കോ ഇകീക്ക് ഏഷ്യൻ ഗെയിംസിലെ വിലയേറിയ താരത്തിനുള്ള പുരസ്കാരം. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ആണ് പ്രഖ്യാപനം നടത്തിയത്. പതിനെട്ടുകാരിയായ ഇകീ നീന്തലിൽ ആറ് സ്വർണവും 2 വെള്ളിയും നേടിയിരുന്നു. മൂന്നര കോടി രൂപ ആണ് സമ്മാനത്തുക. 

ഒരു ഏഷ്യൻ ഗെയിംസിൽ ആറ് സ്വർണം നേടുന്ന ആദ്യ നീന്തൽ താരം ആണ് ഇകീ. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ മെഡലുകള്‍ നേടിയ താരവും ഇകീ ആണ്. 2020-ല്‍ സ്വന്തം നാട്ടിൽ നടക്കുന്ന ഒളിംപിക്സിൽ മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമെന്ന് 18കാരിയായ ഇകീ പറഞ്ഞു. പുരസ്കാരം നേടുന്ന നാലാം ജാപ്പനീസ് താരമാണ് ഇകീ. 

PREV
click me!

Recommended Stories

ബംഗാൾ തിരഞ്ഞെടുപ്പിന് മുമ്പെ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് ബിജെപിയിലേക്ക്
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം, ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉള്‍പ്പെടെ 3 പേരെ പരസ്യമായി തൂക്കിലേറ്റി