ഡാക്കർ യൂത്ത് ഒളിമ്പിക്സ് നീന്തലിൽ 16കാരിയായ ധിനിധി ദേശിംഗു വെങ്കലം നേടി ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ മെഡൽ സമ്മാനിച്ചു. ബജാജ് ഫിൻസെർവിന്റെ പിന്തുണയോടെ മത്സരിച്ച താരം 100 മീറ്റർ ഫ്രീസ്റ്റൈലിൽ ദേശീയ റെക്കോർഡോടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഡാക്കര്‍: ബജാജ് ഫിന്‍സെര്‍വിന്റെ പിന്തുണയോടെ മത്സരിക്കുന്ന ഇന്ത്യന്‍ താരം ധിനിധി ദേശിംഗു യൂത്ത് ഒളിമ്പിക്സ് നീന്തല്‍ മത്സരത്തില്‍ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ മെഡല്‍ സമ്മാനിച്ചു. ഡാക്കര്‍ 2026 യൂത്ത് ഒളിമ്പിക്സില്‍ വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 56.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത 16കാരി ദേശീയ റെക്കോര്‍ഡോടെ വെങ്കലം നേടി. ക്രൊയേഷ്യയുടെ അന ബൊബനോവിച്ച് (55.89 സെക്കന്‍ഡ്), ന്യൂസിലന്‍ഡിന്റെ അലിസ ലോസണ് (56.13 സെക്കന്‍ഡ്) എന്നിവരാണ് യഥാക്രമം സ്വര്‍ണവും വെള്ളിയും നേടിയത്. യൂത്ത് ഒളിമ്പിക്സ് നീന്തല്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും ബെംഗളൂരുവില്‍ നിന്നുള്ള ധിനിധി സ്വന്തമാക്കി.
2024ലെ പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ധിനിധി. ഒരിക്കല്‍ നീന്തലിനോട് ഭയമുണ്ടായിരുന്ന താരം ഇന്ന് രാജ്യത്തെ മികച്ച നീന്തല്‍ താരങ്ങളിലൊരാളായി വളര്‍ന്നിരിക്കുകയാണ്. ഈ വര്‍ഷം മുതലാണ് ബജാജ് ഫിന്‍സെര്‍വ് ധിനിധിക്ക് പിന്തുണ നല്കിത്തുടങ്ങിയത്. പരിശീലനം, മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍, കായിക ഉപകരണങ്ങള്‍, ശാരീരികക്ഷമത, പരിക്കുകള്‍ക്കും കഠിന പരിശീലനത്തിനും ശേഷമുള്ള വീണ്ടെടുക്കല്‍ തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ സഹായം. നീന്തല്‍, ബാഡ്മിന്റണ്‍, ടെന്നീസ് എന്നീ കായിക ഇനങ്ങളിലെ യുവതാരങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ധിനിധിയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
ധിനിധിയുടെ ചരിത്രനേട്ടം ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും വലിയ സ്വപ്നങ്ങള്‍ കാണുന്ന യുവ കായികതാരങ്ങള്‍ക്ക് ഇത് പ്രചോദനമാകുമെന്നും ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ് ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസറും ബജാജ് ഫിനാന്‍സ് ലിമിറ്റഡ് ഡിജിറ്റല്‍ പ്ലാറ്റ്ഫോംസ് പ്രസിഡന്റുമായ മാനവ് മിയാന്വാള് പറഞ്ഞു. വര്‍ഷങ്ങളുടെ കഠിനാധ്വാനവും ത്യാഗവും അസാധാരണമായ നിശ്ചയദാര്‍ഢ്യവുമാണ് ഈ മെഡല്‍ നേട്ടത്തിന് പിന്നിലെന്നും വ്യക്തിഗത മികവിനൊപ്പം കൂട്ടായ പിന്തുണ ലഭിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകത്തിലെ മികച്ചവരോട് മത്സരിക്കാനാകുമെന്ന് ധിനിധിയുടെ നേട്ടം തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. താരത്തിന്റെ കായികയാത്രയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ധിനിധിക്കും കുടുംബത്തിനും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ഏതാനും കായിക ഇനങ്ങള്‍ക്കു മാത്രമാണ് വലിയ ശ്രദ്ധയും സാമ്പത്തിക പിന്തുണയും ലഭിക്കുന്നതെന്നും പ്രതിഭയുള്ള നിരവധി യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരങ്ങളും ആവശ്യമായ പിന്തുണയും ലഭിക്കുന്നില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. കരിയറിന്റെ തുടക്കത്തില്‍ തന്നെ താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും പരിശീലനത്തിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ സഹായിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഓരോ മെഡല്‍ നേട്ടത്തിനും പിന്നില്‍ താരത്തിന്റെ വ്യക്തിഗത മികവിനൊപ്പം കുടുംബം, പരിശീലകര്‍, പിന്തുണ നല്കുന്നവര് എന്നിവരുടെ കൂട്ടായ പരിശ്രമവുമുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ധിനിധിക്കു പുറമെ കൂടുതല്‍ നീന്തല്‍ താരങ്ങള്‍ക്കും കമ്പനി പിന്തുണ നല്‍കും. യുവ ബാഡ്മിന്റണ്‍ താരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. തമിഴ്നാട് ടെന്നീസ് അസോസിയേഷനുമായുള്ള സഹകരണത്തിലൂടെ ദിയ രമേഷ് (റാങ്കിങ് 3), ദീപ്ശിഖ വിനയഗമൂര്ത്തി (4), സാവിത ഭുവനേശ്വരന്‍ (5), ശ്രീ ശൈലേശ്വരി വെല്മണികണ്ഠന് (19) എന്നീ നാല് യുവ ടെന്നീസ് താരങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ട്. മികച്ച പരിശീലനം, പരിശീലന സൗകര്യങ്ങള്‍, മത്സരാവസരങ്ങള്‍, കായിക ഉപകരണങ്ങള്‍, പോഷകാഹാരം, ഫിറ്റ്നസ് പിന്തുണ എന്നിവയ്ക്കൊപ്പം യാത്ര, താമസ ചെലവുകള്‍ക്കും കമ്പനി സഹായം നല്കുന്നു.





