
പാലക്കാട്: മറ്റൊരു എഷ്യൻ ഗെയിംസിന് ഇന്ത്യ ഒരുങ്ങുമ്പോൾ 2010ലെ ഗ്വാങ്‌ഷൂ ഏഷ്യൻ ഗെയിംസിലെ സ്വർണ്ണ നേട്ടത്തിന്റെ ഓർമ്മകളിലാണ് ഒളിംപ്യൻ പ്രീജ ശ്രീധരൻ. ദീർഘദൂര ഇനങ്ങളിൽ ഇന്ത്യ ജക്കാർത്തയിൽ കരുത്തുകാട്ടുമെന്ന് പ്രീജ ശ്രീധരൻ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എട്ടുവർഷങ്ങൾക്കിപ്പുറവും ഗ്വാങ്‌ഷൂവിലെ സുവർണ നിമിഷം ഓർത്തെടുക്കുകയാണ് പ്രീജ ശ്രീധരൻ. ഗ്വാങ്‌ഷൂവിൽ 10000 മീറ്ററിൽ സ്വർണം നേടിയത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് പ്രീജ പറയുന്നു. ഒളിംപിക്സിൽ പങ്കെടുക്കാനായത് കായിക ജീവിതത്തിലെ മികച്ച അനുഭവമാണ്.
ദീർഘദൂര ഇനങ്ങളിലേക്ക് ഇപ്പോൾ കൂടുതൽ താരങ്ങളെത്തുന്നു. കേരളത്തിനും രാജ്യത്തിനും പ്രതീക്ഷിക്കാനേറെയുണ്ട്. കായികരംഗത്തുനിന്ന് ട്രാക്ക് മാറി ഇപ്പോൾ വീട്ടമ്മയുടെ റോളിലാണെങ്കിലും പിൻഗാമികളോട് ഒരുകാലത്ത് ഇന്ത്യന്‍ ദീര്‍ഘദൂരറാണിയായിരുന്ന പ്രീജ ശ്രീധരന് പറയാനേറെയുണ്ട്.