
ദില്ലി: റോജേഴ്സ് കപ്പ് ടെന്നിസിൽ നിന്ന് ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ പിൻമാറി. ചുമലിന് പരിക്കേറ്റ ബൊപ്പണ്ണ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി കളിക്കുന്നതിന് വേണ്ടിയാണ് ടൂർണമെന്‍റിൽ നിന്ന് പിൻമാറിയത്.
ഫ്രഞ്ച് താരം എഡ്വാർഡ് വാസലിന് ഒപ്പമായിരുന്നു ബൊപ്പണ്ണ കളിക്കേണ്ടിയിരുന്നത്. ഏഷ്യൻ ഗെയിംസിൽ ദിവിജ് ഷരണിനൊപ്പമാണ് ഡബിൾസിൽ ഏഷ്യൻ ഗെയിംസിൽ കളിക്കുക. കഴിഞ്ഞ മാസമാണ് ബൊപ്പണ്ണയുടെ ചുമലിന് പരിക്കേറ്റത്.