
ജക്കാർത്ത: ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് യോഗ്യതാ മീറ്റിൽ മലയാളി താരം ജിൻസൺ ജോൺസന് സ്വർണം. 800 മീറ്ററിൽ ഒരു മിനിറ്റ് 47.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജിൻസൺ സ്വർണം നേടിയത്. ട്രിപ്പിൾ ജംപിൽ 13.33 മീറ്റർ ദൂരത്തോടെ മലയാളിതാരം എൻ വി ഷീനയും സ്വർണം സ്വന്തമാക്കി.
പുരുഷ-വനിതാ 5000 മീറ്ററിൽ തമിഴ്നാട്ടുകാരായ ജി. ലക്ഷ്മണനും എൽ. സൂര്യയും സ്വർണം സ്വന്തമാക്കി. 15 മിനിറ്റ് 39.18 സെക്കൻഡിൽ ഫിനിഷ് ചെയ്ത സൂര്യ ഏഷ്യൻ ഗെയിംസ് യോഗ്യതയും ഉറപ്പാക്കി. സൂര്യയുടെ ഏറ്റവും മികച്ച സമയം കൂടിയാണിത്. വനിതകളുടെ 200 മീറ്ററിൽ ഹിമ ദാസ് 23.59 സെക്കൻഡിൽ സ്വർണത്തിലേക്ക് ഓടിയെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!