ഇന്ത്യാ-ഓസ്ട്രേലിയ പരമ്പര ആര്‍ക്ക്; പ്രവചനവുമായി ഓസ്ട്രേലിയന്‍ ജ്യോതിഷി

Published : Sep 17, 2017, 03:47 PM ISTUpdated : Oct 05, 2018, 03:53 AM IST
ഇന്ത്യാ-ഓസ്ട്രേലിയ പരമ്പര ആര്‍ക്ക്; പ്രവചനവുമായി ഓസ്ട്രേലിയന്‍ ജ്യോതിഷി

Synopsis

ചെന്നൈ: ഇന്ത്യാ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ചെന്നൈയില്‍ തുടക്കമായപ്പോള്‍ പരമ്പര ആരുനേടുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഒരു ഓസ്ട്രേലിയന്‍ ജ്യോതിഷി. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും ഓസ്ട്രേലിയ ഇന്ത്യയെ ശരിക്കും വെള്ളംകുടിപ്പിക്കുമെന്ന് ജ്യോതിഷിയായ ഗ്രീന്‍സ്റ്റോണ്‍ ലോബോ പ്രവചിക്കുന്നു. ഒപ്പം പരമ്പര 3-2ന് ഓസ്ട്രേലിയ നേടുമെന്നും.

ആരോണ്‍ ഫിഞ്ചിന് പകരം ടീമിലെത്തി ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്ഡ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തുമെന്നും മിച്ചല്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡുമില്ലെങ്കിലും കോള്‍ട്ടര്‍നൈലും കമിന്‍സും അടങ്ങിയ ഓസീസ് പേസ് നിര പരമ്പരയില്‍ മികവ് കാച്ചുമെന്നും ലോബോ പറയുന്നു. സ്പിന്നര്‍ ആദം സാംപയ്ക്കും പരമ്പരയില്‍ വലിയ പങ്കു വഹിക്കാനാകുമെന്നും ഓസീസിനായി നിര്‍ണായക വിക്കറ്റുകള്‍ സാംപ നേടുമെന്നും ലോബോ വ്യക്തമാക്കി.

ബാറ്റ്സ്മാന്‍മാരില്‍ വാര്‍ണറും മാക്സ്‌വെല്ലുമാകും ഓസീസിനായി തിളങ്ങുക. എന്നാല്‍ സ്പിന്നര്‍മാരുടെ മികവില്‍ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ഇന്ത്യ ജയിക്കുമെന്നും പ്രവചനത്തിലുണ്ട്. ഇന്ത്യക്കായി രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയുമാകും ഏറ്റവും കൂടുതല്‍ തിളങ്ങുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'വിന്‍ഡീസിനെതിരെ അവനെ കളിപ്പിക്കരുത്', 'ക്വാര്‍ട്ടർ' പോരിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര
മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങള്‍, ഒടുവില്‍ മൗനം വെടിഞ്ഞ് ഷുയൈബ് മാലിക്, കുടുംബം തകർക്കരുതെന്ന് അഭ്യർത്ഥന