രണ്ടാം പകുതിയിലാണ് മത്സരം കൂടുതൽ ആവേശകരമായത്. 55-ാം മിനിറ്റിൽ 19-കാരനായ ഫുൾബാക്ക് സാവി എസ്പാർട്ടിലൂടെ ബാഴ്സലോണ സമനില പിടിച്ചു (1-1). എന്നാൽ 72-ാം മിനിറ്റില്‍ കോർണറിൽ നിന്ന് ലൂക്കാസ് ഹെർണാണ്ടസ് നേടിയ ഹെഡ്ഡറിലൂടെ പിഎസ്ജി വീണ്ടും ലീഡെടുത്തു.
പാരിസ്: ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് നിലവിലെ ചാമ്പ്യന്മാരായ പാരിസ് സെയ്ന്റ് ജെർമെയ്ൻ(പിഎസ്ജി). ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ അവസാന 10 മിനിറ്റില്‍ ഡെസിറെ ദൂവേ, വിറ്റിഞ്ഞ എന്നിവർ നേടിയ ഗോളുകളിലാണ് പിഎസ്ജി വിജയം പിടിച്ചെടുത്തത്. തോൽവിയോടെ സീസണിലെ ആദ്യ 11 മത്സരങ്ങളിൽ ബാഴ്സലോണയുടെ അപരാജിത കുതിപ്പിനും വിരാമമായി.
മത്സരത്തിലുടനീളം ഉയർന്ന പ്രെസ്സിങ് ഗെയിം പുറത്തെടുത്ത പിഎസ്ജി, ബാഴ്സ പ്രതിരോധത്തെ തുടക്കത്തിലേ സമ്മർദ്ദത്തിലാക്കി. കളി തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ ക്വിച്ച ക്വാരത്സ്ഖെലിയയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ബാഴ്സയെ ഞെട്ടിച്ചു. ഒടുവില്‍ കടുത്ത സമ്മര്ദ്ദത്തിനടുവില് 38-ാം മിനിറ്റിൽ ഡെസിറെ ദൂവേയിലൂടെ പിഎസ്ജി ലീഡെടുത്തു. ബാഴ്സ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത് ബോക്സിന് പുറത്തുനിന്ന് ദൂവേ തൊടുത്ത ലോങ് റേഞ്ചർ വലയുടെ താഴത്തെ കോണിൽ തുളച്ചുകയറി. പിന്നീട് ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒരു ഗോള്‍ ലീഡിൽ പി എസ് ജി ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിലാണ് മത്സരം കൂടുതൽ ആവേശകരമായത്. 55-ാം മിനിറ്റിൽ 19-കാരനായ ഫുൾബാക്ക് സാവി എസ്പാർട്ടിലൂടെ ബാഴ്സലോണ സമനില പിടിച്ചു (1-1). എന്നാൽ 72-ാം മിനിറ്റില്‍ കോർണറിൽ നിന്ന് ലൂക്കാസ് ഹെർണാണ്ടസ് നേടിയ ഹെഡ്ഡറിലൂടെ പിഎസ്ജി വീണ്ടും ലീഡെടുത്തു. 79-ാം മിനിറ്റില്‍ സൂപ്പർ താരം ലാമിൻ യമാലിന്റെ മാസ്മരിക ഗോളിലൂടെ ബാഴ്സ സ്കോർ 2-2 എന്ന് ഒപ്പമെത്തിച്ചു. എന്നാൽ ഈ ആവേശം രണ്ട് മിനിറ്റ് പോലും നീണ്ടുനിന്നില്ല. 81-ാം മിനിറ്റിൽ ബോക്സിന് വെളിയിൽ വന്ന പന്ത് നെഞ്ചിൽ നിയന്ത്രിച്ച് വിറ്റിഞ്ഞ തൊടുത്ത വോളി ബാഴ്സയുടെ വല കുലുക്കി (3-2).
അഞ്ച് മിനിറ്റിന് ശേഷം അഷ്റഫ് ഹക്കീമിയുടെ ക്രോസിൽ നിന്ന് ഫാബിയൻ റൂയിസ് കൂടി ഗോൾ കണ്ടെത്തിയതോടെ ബാഴ്സയുടെ തിരിച്ചു വരവ് അസാധ്യമായി. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ പിഎസ്ജിക്ക് ഒൻപത് പോയിന്റായി. ബാഴ്സലോണ ആറ് പോയിന്റിൽ തുടരുന്നു. നവംബർ 3-ന് നടക്കുന്ന അടുത്ത മത്സരത്തിൽ പിഎസ്ജി വിയ്യ റയലിനെയും ബാഴ്സലോണ ആസ്റ്റൺ വില്ലയെയും നേരിടും.
