കായികതാരം സ്റ്റേഡിയത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

By Web TeamFirst Published Nov 14, 2018, 12:32 PM IST
Highlights

കായികതാരത്തെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നലിയില്‍ കണ്ടെത്തി. 18കാരനായ പര്‍വീന്ദര്‍ ചൗധരിയെ ആണ് സ്റ്റേഡിയത്തിലെ അത്‌ലറ്റിക്സ് അക്കാദമിയിലുള്ള ഹോസ്റ്റലിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ദില്ലി: കായികതാരത്തെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നലിയില്‍ കണ്ടെത്തി. 18കാരനായ പര്‍വീന്ദര്‍ ചൗധരിയെ ആണ് സ്റ്റേഡിയത്തിലെ അത്‌ലറ്റിക്സ് അക്കാദമിയിലുള്ള ഹോസ്റ്റലിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) അന്വേഷണത്തിന് ഉത്തരവിട്ടു.

ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയാണ് പര്‍വീന്ദര്‍ ചൗധരി. കഴിഞ്ഞ ദിവം പിതാവുമായി പണം സംബന്ധിച്ച് ഫോണിലൂടെ ചൗധരി തര്‍ക്കിച്ചിരുന്നുവെന്നും കുടുംബ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ രണ്ടുവര്‍ഷമായി അത്‌ലറ്റുകള്‍ക്കുളള ഹോസ്റ്റലിലെ 69-ാം നന്പര്‍ മുറിയിലെ താമസക്കാരനായിരുന്നു ചൗധരി. 100, 200 മീറ്ററുകളിലാണ് ചൗധരി മത്സരിക്കുന്നത്. ചൗധരിയുടെ മരണത്തില്‍ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോര്‍ ദു:ഖം രേഖപ്പെടുത്തി.

click me!