യുവേഫ യൂറോപ്പ ലീഗ്; തോറ്റിട്ടും അത്. മാഡ്രിഡ്, അദ്ഭുതമായി സാല്‍സ്ബര്‍ഗ്

web desk |  
Published : Apr 13, 2018, 06:50 AM ISTUpdated : Jun 08, 2018, 05:48 PM IST
യുവേഫ യൂറോപ്പ ലീഗ്; തോറ്റിട്ടും അത്. മാഡ്രിഡ്, അദ്ഭുതമായി സാല്‍സ്ബര്‍ഗ്

Synopsis

ആഴ്സനല്‍, അത്ലറ്റികോ മാഡ്രിഡ്, മാഴ്സെ, സാല്‍സ്ബര്‍ഗ് സെമിയില്‍ പ്രവേശിച്ചു

മോസ്കോ: യുവേഫ യൂറോപ്പ കപ്പ് സെമി ലൈനപ്പായി. ആഴ്സനല്‍, അത്ലറ്റികോ മാഡ്രിഡ്, ഒളിംപിക് മാഴ്സെ, സാല്‍സ് ബര്‍ഗ് എന്നീ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. സിഎസ്കെഎ മോസ്കോയെ 2-2 സമനില പിടിച്ചാണ് ആഴ്സനല്‍ സെമി ബെര്‍ത്ത് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 2-0ന് സി എസ് കെ എ മുന്നിൽ എത്തിയിരുന്നു. അഗ്രിഗേറ്റ് 3-4 എന്ന നിലയിൽ. ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍ സിഎസ്കെഎയ്ക്ക് സെമി ഉറപ്പിക്കാമായിരുന്നു. 

എന്നാല്‍ വെങ്ങറിന്‍റെ ടീം ശക്തമായി തിരിച്ചുവന്ന് മത്സരം 2-2 സമനില ആക്കി. ഇരു പാദങ്ങളിലുമായി 6-3 എന്ന സ്കോറിന് ഗണ്ണേഴ്സസ് സെമിയിലെത്തി. 75ാം മിനുറ്റിൽ വെൽബെക്കും 90ആം മിനുട്ടിൽ റാംസിയുമാണ് ആഴ്സണലിന്‍റെ  രക്ഷയ്ക്കെത്തിയ ഗോളുകൾ നേടിയത്. സ്പോര്‍ട്സിങ് ലിസ്ബനിനോട് 1-0ന് പരാജയപ്പെട്ടെങ്കിലും അത്ലറ്റികോ മാഡ്രിഡും   സെമിയില്‍ ഇടം നേടി. ആദ്യപാദത്തില്‍ 2-1നായിരുന്നു അത്ലറ്റികോ മാഡ്രിഡിന്‍റെ വിജയം. 

28ാം മിനുട്ടിൽ മൊണ്ടേര നേടിയ ഗോളാണ് ഇന്ന് സ്പോർടിംഗിന് വിജയം ഒരുക്കിയത്. സ്വന്തം ഹോംഗ്രൗണ്ടിൽ ലെപ്സിഗിനെ 5-2ന് തകര്‍ത്ത് മാഴ്സെയും അവസാന നാലില്‍ ഒരിടം കണ്ടെത്തി. ഇരുപാദങ്ങളിലുമായി 6-3ന്‍റെ വിജയമാണ് മാഴ്സെ നേടിയത്. രണ്ടാം മിനിറ്റില്‍ തന്നെ ലെപ്സിഗ് ഗോളടിച്ചപ്പോൾ ഈ പാദവും ജർമൻ ക്ലബ് കൊണ്ടു പോകുമെന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. എന്നാൽ ആറ്, ഒമ്പത് മിനിറ്റുകളില്‍ ഗോളുകൾ തിരിച്ചടിച്ച് മാഴ്സെ കളി തങ്ങൾക്ക് അനുകൂലമാക്കി.

ഇറ്റാലിയന്‍ വമ്പന്മാരായ ലാസിയോയെ മറികടന്ന് ഓസ്ട്രിയന്‍ ക്ലബ് സാല്‍സ്ബര്‍ഗ് തങ്ങളുടെ കുതിപ്പ് തുടരുന്നു. ആദ്യപാദം കഴിയുമ്പൊ 4-2ന് പിന്നിലായിരുന്നു സാല്‍സ്ബര്‍ഗ്. രണ്ടാം പാദത്തില്‍ ഗോള്‍ രഹിതമായ ആദ്യപകുതി അവസാനിച്ചപ്പോള്‍ ലാസിയോ സെമിയിലെത്തുമെന്ന് ഏറെകുറെ ഉറപ്പായി. എന്നാല്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് സാല്‍സ്ബര്‍ഗ് നടത്തിയത്. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 4-1ന് സാല്‍സ്ബര്‍ഗ് വിജയിച്ചു. ഇരുപാദങ്ങളിലുമായി 6-5ന്‍റെ വിജയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: തിലക് പുതിയ എൻട്രി, അഞ്ചാം നമ്പറില്‍ ആ അത്ഭുതം ആദ്യം സാധ്യമാക്കിയതാര്?
ബാറ്റര്‍മാര്‍ പരാജയമായി, എന്നിട്ടും ശുഭ്മാന്‍ ഗില്ലിന്റെ പഴി ബൗളര്‍മാര്‍ക്ക്; കൃത്യതയോടെ പന്തെറിഞ്ഞില്ലെന്ന് ക്യാപ്റ്റന്‍