ലോകത്തെ മികച്ച താരം ഇയാള്‍; ബാറ്റിംഗും ഫീല്‍ഡിംഗും ഫിറ്റ്‌നസും അത്ഭുതമെന്ന് മാക്‌സ്‌വെല്‍

Published : Nov 14, 2018, 08:05 PM ISTUpdated : Nov 14, 2018, 08:09 PM IST
ലോകത്തെ മികച്ച താരം ഇയാള്‍; ബാറ്റിംഗും ഫീല്‍ഡിംഗും ഫിറ്റ്‌നസും അത്ഭുതമെന്ന് മാക്‌സ്‌വെല്‍

Synopsis

ലോകത്തെ മികച്ച ക്രിക്കറ്റ് താരത്തെ പ്രഖ്യാപിച്ച് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഫിറ്റ്‌നസിലും ഈ താരം അതിശയിപ്പിക്കുന്നതായാണ് മാക്‌സിയുടെ വിലയിരുത്തല്‍...

ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശംസിച്ച് ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. കോലി ലോകത്തെ മികച്ച താരമാണെന്ന് ആരാധകരുടെ പ്രിയപ്പെട്ട മാക്‌സി പറയുന്നു. കോലി അസാധരണ താരമാണ്. വിസ്‌മയിപ്പിക്കുന്ന നായകനുമാണ്. ഫീല്‍ഡിംഗ്, ബാറ്റിംഗ്, ഫിറ്റ്‌നസ്...ഇക്കാര്യങ്ങളിലെല്ലാം കോലി മറ്റ് താരങ്ങളെക്കാള്‍ ഏറെ മുന്നിട്ടുനില്‍ക്കുന്നതായി മാക്‌സ്‌വെല്‍ അഭിപ്രായപ്പെട്ടു. 

കോലിയുടെ സാങ്കേതിക മികവ് അതിശയിപ്പിക്കുന്നതാണ്. ബാറ്റിന്‍റെ മധ്യഭാഗംകൊണ്ട് മറ്റ് താരങ്ങളെക്കാളേറെ ഷോട്ടുതിര്‍ക്കാന്‍ കോലിക്കാകുന്നു. ഇത് കാണുമ്പോള്‍ കൂടുതല്‍ സമയമെടുത്താണ് കോലി ഷോട്ട് കളിക്കുന്നതെന്ന് തോന്നും. എന്നാല്‍ കണ്ണും മറ്റ് ഘടകങ്ങളും തമ്മിലുള്ള അതിശയിപ്പിക്കുന്ന ഏകോപനവും ടൈംമിങുമാണ് കോലിയുടെ കരുത്ത്. അതുകൊണ്ട് കോലി തന്നെയാണ് ലോകത്തെ ഏറ്റവും മികച്ച താരമെന്ന് മാക്‌സി വ്യക്തമാക്കി. 

തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ നായകന്‍. ഏകദിനത്തില്‍ വേഗത്തില്‍ 10,000 റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കോലി മറികടന്നിരുന്നു. വിന്‍ഡീസിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികള്‍ നേടി കോലി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി: രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്ക്, വിരാട് കോലി ക്രീസില്‍, കേരള ടീമില്‍ ഇന്നും സഞ്ജു സാംസണില്ല
വിജയ് ഹസാരെ ട്രോഫി: സഞ്ജു സാംസണ്‍ ഇന്ന് ക്രീസില്‍, റണ്‍വേട്ട തുടരാന്‍ രോഹിത്തും കോലിയും വൈഭവും ഇന്നിറങ്ങും