
കൊല്‍ക്കത്ത: ഓസ്ട്രേലിയന്‍ പേസര്‍ മിച്ചൽ സ്റ്റാര്‍ക്കിനെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കി. ഫോൺ സന്ദേശത്തിലൂടെയാണ് സ്റ്റാര്‍ക്കിനെ ടീം തീരുമാനം അറിയിച്ചത്. പുതിയ സീസണിന് മുന്‍പുള്ള താരലേലത്തിന് മുന്നോടിയായാണ് നടപടി.
ടീം സന്ദേശം ലഭിച്ചതായി സ്റ്റാര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു ടീമിനായി കളിക്കുമോയെന്ന കാര്യം സ്റ്റാര്‍ക്ക് വ്യക്തമാക്കിയിട്ടില്ല. ഐപിഎല്ലില്‍ കളിക്കാനായില്ലെങ്കില്‍ കൂടുതല്‍ ടെസ്റ്റ്- ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്ന് സ്റ്റാര്‍ക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പും ആഷസുമാണ് സ്റ്റാര്‍ക്കിന്‍റെ മനസില്‍.
കഴിഞ്ഞ താരലേലത്തില്‍ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തിയ സ്റ്റാര്‍ക്ക് പരിക്ക് കാരണം ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. മാര്‍ച്ച് 29നാണ് ഐപിഎൽ സീസൺ തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!