മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍

Published : Dec 11, 2018, 05:43 PM ISTUpdated : Dec 11, 2018, 06:05 PM IST
മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍

Synopsis

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്യാപ്റ്റന്‍ ടിം പെയ്ന്‍. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ മോശം പ്രകടനമാണ് പെയ്‌നിനെ ചൊടിപ്പിച്ചത്. ആദ്യ ഇന്നിങ്‌സിലെ റണ്‍സിന്റെ കുറവും മറ്റു താരങ്ങളുടെ മോശം പ്രകടനവും തോല്‍വിയുടെ കാരണങ്ങളായി പെയ്ന്‍ ചൂണ്ടി കാണിക്കുന്നു.

പെര്‍ത്ത്: ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്യാപ്റ്റന്‍ ടിം പെയ്ന്‍. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ മോശം പ്രകടനമാണ് പെയ്‌നിനെ ചൊടിപ്പിച്ചത്. ആദ്യ ഇന്നിങ്‌സിലെ റണ്‍സിന്റെ കുറവും മറ്റു താരങ്ങളുടെ മോശം പ്രകടനവും തോല്‍വിയുടെ കാരണങ്ങളായി പെയ്ന്‍ ചൂണ്ടി കാണിക്കുന്നു. അഡ്‌ലെയ്ഡില്‍ നടന്ന് ടെസ്റ്റില്‍ ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, നഥാന്‍ ലിയോണ്‍ എന്നിവരുടെ പ്രകടനം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. 

മത്സരത്തില്‍ തന്റെ വജ്രായുധമായ ഇന്‍ സ്വിങ്ങറുകള്‍ എറിയാന്‍  മിച്ചല്‍ സ്റ്റാര്‍ക്ക് പരാജയപ്പെട്ടുവെന്നാണ് പെയ്‌നിന്റെ കണ്ടെത്തല്‍. സ്റ്റാര്‍ക്കിന്റെ പന്തുകളുടെ മൂര്‍ച്ചയില്ലായ്മയെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ആത്മവിശ്വാസത്തോടെ നേരിട്ടു. മുന്‍പത്തെ സ്റ്റാര്‍ക്കും ഇപ്പോഴത്തെ സ്റ്റാര്‍ക്കും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. മാത്രമല്ല ആദ്യ ഇന്നിങ്‌സില്‍ കാര്യമായി റണ്‍സെടുക്കാന്‍ ഓസീസിന് സാധിച്ചില്ല. കുറച്ചധികം റണ്‍സില്ലാത്തതും തോല്‍വിക്ക് കാരണമായെന്നും പെയ്ന്‍ വ്യക്തമാക്കി. 

പെര്‍ത്ത് ടെസ്റ്റില്‍ സ്റ്റാര്‍ക്ക് ഫോമിലേക്ക് ഉയരുമെന്നും മാച്ച് വിന്നറാകുമെന്നും ടിം പെയ്ന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ സ്റ്റാര്‍ക്ക് ഇന്ത്യയുടെ നട്ടെല്ലൊടിക്കുമെന്നും പെയ്ന്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ടീമില്‍ സഞ്ജു സ്ഥാനം ഉറപ്പിച്ചു, ഏകദിന ടീമില്‍ രാഹുലും; ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാന്‍ പുതിയ നീക്കവുമായി ഇഷാന്‍ കിഷന്‍
'അവരടിക്കുന്ന ഓരോ അടിയും കൊള്ളുന്നത് ഗംഭീറിന്‍റെ മുഖത്ത്', രോഹിത്തിന്‍റെയും കോലിയുടെ സെഞ്ചുറിയില്‍ ആരാധകര്‍