പെര്‍ത്ത് ടെസ്റ്റ്: ടീമിനെ ചൊല്ലി ഓസീസ് ഇതിഹാസങ്ങള്‍ക്ക് രണ്ട് അഭിപ്രായം

Published : Dec 11, 2018, 04:54 PM IST
പെര്‍ത്ത് ടെസ്റ്റ്: ടീമിനെ ചൊല്ലി ഓസീസ് ഇതിഹാസങ്ങള്‍ക്ക് രണ്ട് അഭിപ്രായം

Synopsis

ഇന്ത്യക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനെ ചൊല്ലി മുന്‍ ഓസീസ് താരങ്ങള്‍ക്ക് ഭിന്നാഭിപ്രായം. മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണുമാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്.

അഡ്ലെയ്ഡ്: ഇന്ത്യക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനെ ചൊല്ലി മുന്‍ ഓസീസ് താരങ്ങള്‍ക്ക് ഭിന്നാഭിപ്രായം. മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണുമാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. അഡ്‌ലെയ്ഡില്‍ പരാജയപ്പെട്ടെങ്കിലും അതേ ടീമിനെ നിലനിര്‍ത്തണമെന്നാണ് പോണ്ടിംഗിന്റെ പക്ഷം. എന്നാല്‍, വോണ്‍ പറയുന്നത് മറിച്ചാണ് പെര്‍ത്ത് ടെസ്റ്റില്‍ ഒരു മാറ്റം വരുത്തണമെന്ന് വോണ്‍ അഭിപ്രായപ്പെട്ടു.

ടീമില്‍ ബാറ്റിങ് ഓര്‍ഡറില്‍ പോലും മാറ്റം വേണ്ടെന്നാണ് പോണ്ടിങ് അഭിപ്രായപ്പെടുന്നത്. അത് താരങ്ങളുടെ ഫോമിനെ കൂടുതല്‍ ബാധിക്കുകയേ ഒള്ളൂ. ആദ്യ ടെസ്റ്റിലെ ടീമിനെ തന്നെ നിലനിര്‍ത്തുന്നതാണ് നല്ലതെന്നും പോണ്ടിങ്. അഡ്‌ലെയ്ഡില്‍ ടെസ്റ്റില്‍ പൂര്‍ണ പരാജയമായ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനേയും പോണ്ടിങ് പിന്തുണച്ചു. സെലക്റ്റര്‍ക്ക് ഫിഞ്ചിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. ഫിഞ്ച് ഓപ്പണറായി ഇറങ്ങുന്നതാണ് നല്ലതെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.

എന്നാല്‍ വോണ്‍ പറയുന്നത് ടീമില്‍ അനിവാര്യമായ ഒരു മാറ്റം വേണമെന്നാണ്. പീറ്റര്‍ ഹാന്‍ഡ്സ്‌കോംപിന് പകരം മാര്‍ക്കസ് സ്റ്റോയിനിസിനെ ടീമിലെടുക്കുണമെന്നാണ് വോണിന്റെ പക്ഷം. മിച്ചല്‍ മാര്‍ഷിനു പകരം ഓസ്ട്രേലിയ ഹാന്‍ഡ്‌സ്‌കോംപിനെ ഉള്‍പ്പെടുത്തി ബാറ്റിംഗ് ശക്തമാക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഈ പരീക്ഷണം അത്ര കണ്ട് വിജയിച്ചില്ല. ഒരു ബൗളറുടെ അഭാവം കൂടി ഈ നീക്കത്തിലൂടെ മറികടക്കാനാകുമെന്നാണ് വോണ്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ടീമില്‍ സഞ്ജു സ്ഥാനം ഉറപ്പിച്ചു, ഏകദിന ടീമില്‍ രാഹുലും; ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാന്‍ പുതിയ നീക്കവുമായി ഇഷാന്‍ കിഷന്‍
'അവരടിക്കുന്ന ഓരോ അടിയും കൊള്ളുന്നത് ഗംഭീറിന്‍റെ മുഖത്ത്', രോഹിത്തിന്‍റെയും കോലിയുടെ സെഞ്ചുറിയില്‍ ആരാധകര്‍