
ദുബായ്: പാക്കിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 482 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഓസീസ് 202 റണ്‍സിന് ഓള്‍ ഔട്ടായി. 280 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പാക്കിസ്ഥാന്‍ ഓസീസിനെ ഫോള്‍ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങി.
ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് സെഞ്ചുറി തുടക്കം നല്‍കിയശേഷമാണ് ഓസീസ് പാക് സ്പിന്നര്‍ ബിലാല്‍ ആസിഫിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. ഓപ്പണിംഗ് വിക്കറ്റില്‍ ഖവാജയും(85), ഫിഞ്ചും(62) ചേര്‍ന്ന് 142 റണ്‍സടിച്ചു. എന്നാല്‍ ഖവാജയെ ബിലാല്‍ ആസിഫും ഫിഞ്ചിനെ മുഹമ്മദ് അബ്ബാസും പുറത്താക്കിയതോടെ ഓസീസ് തകര്‍ന്നു.
ഷോണ്‍ മാര്‍ഷ്(7), മിച്ചല്‍ മാര്‍ഷ്(12), ട്രാവിസ് ഹെഡ്(0), മാര്‍നസ് ലാബുഷാംഗെ(0), ക്യാപ്റ്റന്‍ ടിം പെയ്ന്‍(7), മിച്ചല്‍ സ്റ്റാര്‍ക്ക്(0) എന്നിവര്‍ കാര്യമായ സംഭാവനയില്ലാതെ മടങ്ങിയതോടെ ഓസീസ് 202ല്‍ ഒതുങ്ങി. പാക്കിസ്ഥാനായി ബിലാല്‍ ആസിഫ് ആറു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് അബ്ബാസ് നാലു വിക്കറ്റെടുത്തു. 28 ഓവര്‍ എറിഞ്ഞ യാസിര്‍ ഷാക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!