
അഡ്‌ലെയ്ഡ്: ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ അഡ്‌ലെയ്ഡില്‍ തുടക്കമാകാനിരിക്കെ എല്ലാ കണ്ണുകളും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയിലാണ്. കോലിയുടെ നെറ്റ്സിലെ പരിശീലനം പോലും ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ലോകം.
വിരാട് കോലിയുടെ നെറ്റ്സിലെ ബാറ്റിംഗ് പരിശീലനത്തിന്റെ വീഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയിലിട്ടത്. ബാറ്റിംഗ് പരിശീലനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെറിഞ്ഞ ഒറ്റ പന്തുപോലും കോലിയെ കുഴക്കിയില്ല. എല്ലാ ഷോട്ടുകളും ആധികാരികതയോടെ മിഡില്‍ ചെയ്ത കോലി ബൗണ്‍സറുകള്‍ പുള്‍ ചെയ്തും സ്പിന്നര്‍മാര്‍ക്കെതിരെ സ്റ്റെപ്പ് ഔട്ട് ചെയ്തും പരിശീലനം പൂര്‍ത്തിയാക്കി.
കോലിയുടെ ഈ പരിശീലന വീഡിയോ കണ്ട മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് പോലും ആശ്ചര്യപ്പെട്ടു. കോലി നല്ല മൂഡിലാണെന്നായിരുന്നു മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന്റെ കമന്റ്. മുന്‍ ഇംഗ്ലീഷ് നായകന്‍ പോള്‍ കോളിംഗ്‌വുഡ് പറയുന്ന കോലിയുടെ ബാറ്റില്‍ പന്ത് കൊള്ളുമ്പോഴുള്ള ശബ്ദം തന്റെ ബാറ്റില്‍ നിന്ന് ഒരിക്കലും വന്നിട്ടില്ലെന്നാണ്. നിരവധി പ്രമുഖരാണ് കോലിയുടെ പരീശിലന വീഡിയോയില്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!