ഇന്ത്യന്‍ യുവതാരത്തിനെതിരെ ആഞ്ഞടിച്ച് ലക്ഷ്മണ്‍

By Web TeamFirst Published Dec 6, 2018, 6:28 PM IST
Highlights

ക്രീസില്‍ നില്‍ക്കുമ്പോള്‍ വേണ്ട ശ്രദ്ധയോ സൂഷ്മതയോ റിഷഭ് പന്തിന് ഉണ്ടായിരുന്നില്ലെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ടീം ബാറ്റിംഗ് തകര്‍ച്ചയെ നേരിടുന്ന സാഹചര്യത്തില്‍ അസ്വസ്ഥനായല്ല ക്രീസില്‍ നില്‍ക്കേണ്ടത്.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ യുവതാരത്തിന്റെ ബാറ്റിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിന്റെ ബാറ്റിംഗ് ശൈലിയെ ആണ് ലക്ഷ്മണ്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ക്രീസില്‍ നില്‍ക്കുമ്പോള്‍ വേണ്ട ശ്രദ്ധയോ സൂഷ്മതയോ റിഷഭ് പന്തിന് ഉണ്ടായിരുന്നില്ലെന്ന് ലക്ഷ്മണ്‍ പറഞ്ഞു. ടീം ബാറ്റിംഗ് തകര്‍ച്ചയെ നേരിടുന്ന സാഹചര്യത്തില്‍ അസ്വസ്ഥനായല്ല ക്രീസില്‍ നില്‍ക്കേണ്ടത്. ഞാനും നിരവധി സ്ട്രോക്ക് പ്ലേയേഴ്സിനൊപ്പവും എതിരെയും കളിച്ചിട്ടുണ്ട്. അവരില്‍ പലരും അസാമാന്യ സ്ട്രോക്ക് പ്ലേയേഴ്സായിരുന്നു. ക്രീസിലിറങ്ങി നിങ്ങളുടെ സ്വാഭാവിക കളി പുറത്തെടുക്കുക എന്ന് പറഞ്ഞാല്‍ അതിനര്‍ഥം സാഹചര്യം മനസിലാക്കാതെ ബാറ്റ് ചെയ്യുക എന്നല്ല.

ടീം എന്താണോ ആവശ്യപ്പെടുന്നത് അതിനുള്ളില്‍ നിന്നാവണം സ്വാഭാവിക കളി പുറത്തെടുക്കേണ്ടത്. ഓരോ തവണയും വിക്കറ്റ് വലിച്ചെറിയുന്നത് ടീമിന് വലിയ ബാധ്യതയാവു. പന്ത് ചെറുപ്പമാണ്. കരിയറിനറെ തുടക്കത്തിലാണ്. ടീമിന്റെ ആവശ്യമനുസരിച്ച് കളിക്കാനാണ് ശ്രമിക്കേണ്ടത്. സ്വാഭാവിക കളി കളിച്ചോളു, അപ്പോഴും ടീമിന്റെ താല്‍പര്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്-ലക്ഷ്മണ്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യദിനം അഞ്ച് വിക്കറ്റ് നഷ്ടമായി ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുമ്പോഴാണ് പന്ത് ക്രീസിലെത്തിയത്. ക്രീസിലെത്തിയ ഉടനെ വമ്പനടികള്‍ക്ക് ശ്രമിച്ച പന്തിനെ പലപ്പോഴും പൂജാര ഉപദേശിക്കുകയും ചെയ്തു. ഇതിനുശേഷം തുടക്കത്തിലെ വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ശ്രമം പന്ത് നിയന്ത്രിച്ചപ്പോഴാണ് നേഥന്‍ ലിയോണിനറെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്ന് ക്യാച്ച് നല്‍കി മടങ്ങിയത്. 25 റണ്‍സായിരുന്നു പന്തിന്റെ സംഭാവന.

click me!