ഓസ്ട്രേലിയക്കെതിരെ പുതിയ ചരിത്രമെഴുതി യൂനിസ് ഖാന്‍

By Web DeskFirst Published Jan 5, 2017, 8:26 AM IST
Highlights

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിംഗ്സ് തോല്‍വി തുറിച്ചുനോക്കുകയാണെങ്കിലും പാക്കിസ്ഥാന്‍ താരം യൂനിസ് ഖാന്‍ ടെസ്റ്റില്‍ പുതിയ ചരിത്രം കുറിച്ചു. പാക്കിസ്ഥാനുവേണ്ടി സെഞ്ചുറി നേടിയ യൂനിസ് ഖാന്‍(136 നോട്ടൗട്ട്) ടെസ്റ്റ് ചരിത്രത്തില്‍ 11 വ്യത്യസ്ത രാജ്യങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന ലോക റെക്കോര്‍ഡിട്ടു. ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് കളിക്കുന്ന 10 രാജ്യങ്ങളിലും സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാന്റെ ഹോം മത്സരങ്ങള്‍ക്ക് വേദിയാവുന്ന യുഎഇയില്‍ സെഞ്ചുറി നേടാനായിട്ടില്ല.

ടെസ്റ്റ് കരിയറിലെ 34-ാം സെഞ്ചുറിയാണ് 39കാരനായ യൂനിസ് ഇന്ന് കുറിച്ചത്. ഇതില്‍ 90കളില്‍ പുറത്താവാതെ നേടുന്ന തുടര്‍ച്ചയായ 32-ാം സെ‌ഞ്ചുറിയെന്ന റെക്കോര്‍ഡും യൂനിസ് സ്വന്തമാക്കി. അവസാനം നേടിയ 15 അര്‍ധ സെഞ്ചുറികളില്‍ 11 ഉം സെഞ്ചുറിയാക്കി മാറ്റാനായി എന്നതും യൂനിസിന്റെ നേട്ടമാണ്.

ഇന്നത്തെ സെഞ്ചുറിയോടെ 1984ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈവ് ലോയ്‌ഡ‍ിനുശേഷം ഓസീസ് മണ്ണില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടി താരമെന്ന റെക്കോര്‍ഡും യൂനിസിന്റെ പേരിലായി. നാല്‍പതാം വയസിലായിരുന്നു ലോയ്ഡിന്റെ സെഞ്ചുറി.

 

click me!