പെര്‍ത്ത് ടെസ്റ്റ്: ഓസീസിന് ടോസ്; ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം

By Web TeamFirst Published Dec 14, 2018, 7:50 AM IST
Highlights

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്ന്. ഉമേഷ് യാദവും ഹനുമ വിഹാരിയും ടീമില്‍ ഇടം നേടി. പരിക്കേറ്റ് പുറത്തായ രോഹിത് ശര്‍മയ്ക്കും ആര്‍. അശ്വിനും പകരക്കാരനായിട്ടാണ് ഇരുവും ടീമിലെത്തിയത്.

പെര്‍ത്ത്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്ന്. ഉമേഷ് യാദവും ഹനുമ വിഹാരിയും ടീമില്‍ ഇടം നേടി. പരിക്കേറ്റ് പുറത്തായ രോഹിത് ശര്‍മയ്ക്കും ആര്‍. അശ്വിനും പകരക്കാരനായിട്ടാണ് ഇരുവും ടീമിലെത്തിയത്.

പെര്‍ത്തില്‍ പേസ് ബൗളര്‍മാരെ അനുകൂലിക്കുന്ന പിച്ച് ആയതിനാലാണ് ഉമേഷ് യാദവിനെ കൂടി ടിമില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ ജഡേജ ടീമിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അഡ്ലെയ്ഡില്‍ 86.5 ഓവറുകളാണ് അശ്വിന് എറിഞ്ഞ തീര്‍ത്തത്. അതില്‍ ആറ് വിക്കറ്റുകളുമുണ്ടായിരുന്നു. 

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

click me!