
ആലപ്പുഴ: വയസ് 15ല്‍ മാത്രം നില്‍ക്കെ കേരളത്തിന്റെ അണ്ടര്‍ 19 ടീമിനായി കളിക്കാന്‍ കഴിയുന്നതുമൊക്കെ കഴിവും ഭാഗ്യവുമാണ്. അങ്ങനെ ഒന്നാണ് വരുണ്‍ നായനാര്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. കളിക്കുക മാത്രമല്ല, ഡബിള്‍ സെഞ്ചുറി നേടാനും വരുണിന് സാധിച്ചു. കേരളത്തിന് വേണ്ടി കുച്ച് ബിഹാര്‍ ട്രോഫിയിലാണ് വരുണ്‍ ഡബിള്‍ സെഞ്ചുറി സ്വന്തമാക്കിയത്. സൗരാഷ്ട്രക്കെതിരെയാണ് താരം സെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ അണ്ടര്‍ 19 വിഭാഗത്തില്‍ കേരളത്തിന് വേണ്ടി ഇരട്ട സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറി വരുണ്‍.
കണ്ണൂര്‍ സ്വദേശി വരുണ്‍ 370 പന്തില്‍ നിന്നാണ് 209 റണ്‍സ് നേടിയത്. 25 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് വരുണിന്റെ ഇന്നിങ്‌സ്. ഈ സീസണില്‍ തന്നെ കേരളത്തിന്റെ അണ്ടര്‍ 16 ടീമിനു വേണ്ടിയും കളിച്ചു. വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ ആറ് മല്‍സരങ്ങളില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയുമായി അടിച്ചു കൂട്ടിയത് 528 റണ്‍സ്. പ്രായത്തെ മറികടന്ന് അണ്ടര്‍ 19 ടീമിലേക്ക് വാതില്‍ തുറന്നതും ഈ പ്രകടനമാണ്. 14 വയസു മുതല്‍ കേരള ടീമിനു വേണ്ടി കളിച്ചു തുടങ്ങിയതാണ് വരുണ്‍.
ദുബായില്‍ താമസമാക്കിയ കോഴിക്കോട് സ്വദേശി ദീപക് കാരാലിന്റെയും പയ്യന്നൂര്‍ സ്വദേശി പ്രിയയുടെയും മകനായ ദീപക് കളി പഠിച്ചു തുടങ്ങിയതു ദുബായിലെ തന്നെ ക്രിക്കറ്റ് അക്കാദമിയിലാണ്. അവിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണെങ്കിലും ക്രിക്കറ്റ് സീസണ്‍ ആരംഭിക്കുന്നതോടെ കേരളത്തിലേക്കു ചേക്കേറും. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ബന്ധു കൂടിയാണ് വരുണ്‍ നായനാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!