ബെര്‍മുഡയുടെ ലെവ്‌റോക്ക് ഒന്നുമല്ല; തരുണ്‍ സുധീറിന്റെ തടിക്ക് മുന്നില്‍

Published : Dec 11, 2018, 03:35 PM IST
ബെര്‍മുഡയുടെ ലെവ്‌റോക്ക് ഒന്നുമല്ല;  തരുണ്‍ സുധീറിന്റെ തടിക്ക് മുന്നില്‍

Synopsis

 പ്രഫഷണല്‍ ക്രിക്കറ്ററല്ലാത്ത തരുണ്‍ കെസിസി ടൂര്‍ണമെന്റില്‍ മാത്രമാണ് കളിക്കുന്നത്. കന്നഡയിലെ പ്രമുഖ നടനും എഴുത്തുകാരനും സംവിധായകനുമാണ് തരുണ്‍.  

ബംഗലൂരു: ബെര്‍മുഡയുടെ ഡ്വയിന്‍ ലെവ്‌റോക്കിനെ ഓര്‍മയില്ലെ. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന 2007ലെ ലോകകപ്പില്‍ സ്ലിപ്പില്‍ റോബിന്‍ ഉത്തപ്പയെ പറന്നുപിടിച്ച അതേ ലെവ്‌റോക്ക് തന്നെ. അന്ന് ലെവ്‌റോക്കിന്റെ തടി കണ്ട് ഇയാള്‍ എങ്ങനെയാണ് ക്രിക്കറ്റ് കളിക്കുന്നത് എന്ന് ആരാധകര്‍ അതിശയിച്ചുവെങ്കില്‍ തരുണ്‍ സുധീര്‍ എന്ന ഈ ഇന്ത്യക്കാരനെ കാണുക. അടുത്തിടെ നടന്ന കര്‍ണാടക ചലച്ചിത്ര കപ്പിലാണ് ലെവ്‌റോക്കിനെ അനുസ്മരിപ്പിച്ച് തരുണ്‍ സുധീര്‍ ഗ്രൗണ്ടിലിറങ്ങിയത്.

 പ്രഫഷണല്‍ ക്രിക്കറ്ററല്ലാത്ത തരുണ്‍ കെസിസി ടൂര്‍ണമെന്റില്‍ മാത്രമാണ് കളിക്കുന്നത്. കന്നഡയിലെ പ്രമുഖ നടനും എഴുത്തുകാരനും സംവിധായകനുമാണ് തരുണ്‍. ടൂര്‍ണമെന്റില്‍ കഡംബ ലയണ്‍സിനായാണ് തരുണ്‍ കളിച്ചത്. തരുണിന്റെ ബൗളിംഗും വിക്കറ്റെടുത്തശേഷമുള്ള വിജയാഘോഷവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്