ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നാടകീയ ദിനം; കെര്‍ബറും ഷറപ്പോവയും പുറത്ത്

Published : Jan 20, 2019, 10:34 AM ISTUpdated : Jan 20, 2019, 02:26 PM IST
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നാടകീയ ദിനം; കെര്‍ബറും ഷറപ്പോവയും പുറത്ത്

Synopsis

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗത്തിൽ മരിയ ഷറപ്പോവ പ്രീ ക്വാർട്ടറിൽ പുറത്ത്. ലോക രണ്ടാം നമ്പർ താരം ഏഞ്ചലിക് കെർബറും പുറത്തായി. 

മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗത്തിൽ മരിയ ഷറപ്പോവ പ്രീ ക്വാർട്ടറിൽ പുറത്ത്. ആഷ്‍ലീഗ് ബാർട്ടി ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് വിജയിച്ചു. ആദ്യ സെറ്റ് കൈവിട്ടശേഷം ശക്തമായി തിരിച്ചെത്തി 22കാരിയായ ബാര്‍ട്ടി അഞ്ച് തവണ ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യയായ ഷറപ്പോവയെ ഞെട്ടിക്കുകയായിരുന്നു. സ്‌കോര്‍ 4-6, 6-1, 6-4

ബാർട്ടി ക്വാർട്ടറിൽ പെട്ര ക്വിറ്റോവയെ നേരിടും. ക്വിറ്റോവ പ്രീക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്ക് അമാൻഡ അനിസിമോവയെ തോൽപിച്ചു. സ്കോർ 6-2, 6-1.

ലോക രണ്ടാം നമ്പർ താരം ഏഞ്ചലിക് കെർബറും പുറത്തായി. ലോക റാങ്കിംഗിൽ മുപ്പത്തിയഞ്ചാം സ്ഥാനക്കാരിയായ ഡാനിയേല കോളിൻസാണ് കെർബറെ തോൽപിച്ചത്. വിംബിൾ‍ൺ ചാമ്പ്യനായ കെർബറിന് മത്സരത്തിൽ രണ്ട് പോയിന്‍റ് നേടാനേ കഴിഞ്ഞുള്ളൂ. സ്കോർ 6-0, 6-2. ആദ്യമായാണ് അമേരിക്കൻ താരമായ കോളിൻസ് ഓസ്ട്രേലിയൻ ഓപ്പണിന്‍റെ ക്വാർട്ടറിലെത്തുന്നത്.

PREV
click me!

Recommended Stories

പന്ത്രണ്ടാം വയസില്‍ ദുരനുഭവം, സ്വയംരക്ഷയ്‌ക്കായി ജൂഡോ, മുപ്പത്താറാം വയസില്‍ ഏഷ്യാഡ്‌ മെഡല്‍, പെണ്‍കരുത്തിന്റെ പര്യായമായി സുചിക
ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 114 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, കലാശപ്പോര് ശ്രീലങ്കയ്‌ക്കെതിരെ