ഓസ്ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ച്, സെറീന പ്രീക്വാര്‍ട്ടറില്‍

Published : Jan 19, 2019, 07:35 PM IST
ഓസ്ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ച്, സെറീന പ്രീക്വാര്‍ട്ടറില്‍

Synopsis

ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് എട്ടാം സീഡ് കെയ് നിഷികോറി, മിലോസ് റയോണിച്ച് എന്നിവർ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ പ്രീക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

മെല്‍ബണ്‍: ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് എട്ടാം സീഡ് കെയ് നിഷികോറി, മിലോസ് റയോണിച്ച് എന്നിവർ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ പ്രീക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജോക്കോവിച്ച് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ഡെനിസ് ഷാപോവാലോവിനെ തോൽപിച്ചു. സ്കോർ 6-3, 6-4, 4-6, 6-0.

ജോക്കോവിച്ച് നാലാം റൗണ്ടിൽ റഷ്യൻ താരം ഡാനീൽ മെദ്‍വദേവിനെ നേരിടും. നിഷികോറി നേരിട്ടുള്ള സെറ്റുകൾക്ക് യോ സോസയെയാണ് തോൽപിച്ചത്. സ്കോർ 7-6, 6-1, 6-2. മിലോസ് റയോണിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് പിയറെ ഹെർബർട്ടിനെയാണ് പരാജയപ്പെടുത്തിയത്.

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നൊസോമി ഒസാക്ക പ്രീക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു യു എസ് ഓപ്പൺ ചാമ്പ്യനായ ഒസാക്കയുടെ ജയം. ഒസാക്ക ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തായ്‍വാൻ താരം സൂ വീയെ തോൽപിച്ചു.സ്കോർ 7-5, 6-4, 6-1. നേരിട്ടുള്ള സെറ്റുകൾക്ക് ഉക്രൈൻതാരം ഡയാന യസ്ത്രംസ്കയെ തോപിച്ച് സെറീന വില്യംസും പ്രീക്വാർട്ടറിലേക്ക് മുന്നേി. സ്കോർ 6-2, 6-1.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു