മത്സരത്തിനിടെ തലകറക്കം; ഓസീസ് താരം ആശുപത്രിയില്‍

By Web TeamFirst Published Feb 9, 2019, 4:26 PM IST
Highlights

ബിഗ് ബാഷിനിടെ തലകറക്കം അനുഭവപ്പെട്ട പെര്‍ത്ത് സ്‌കോച്ചേര്‍സ് താരം നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ആശുപത്രിയില്‍. 

പെര്‍ത്ത്‍: ബിഗ് ബാഷ് ടി20 ലീഗിനിടെ തലകറക്കം അനുഭവപ്പെട്ട പെര്‍ത്ത് സ്‌കോച്ചേര്‍സ് താരം നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ആശുപത്രിയില്‍. അഡ്‌ലെയ്ഡ് സ്‌‌‌ട്രൈക്കേര്‍സിന് എതിരായ മത്സരത്തില്‍ തന്‍റെ അവസാന ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞ ശേഷം താരത്തിന് തലകറക്കം അനുഭവപ്പെടുകയായിരുന്നു.

Nathan Coulter-Nile on the mend, resting and rehydrating after he was struck with "a bad bout of vertigo" after bowling against Adelaide pic.twitter.com/EVuMXJCpdY

— cricket.com.au (@cricketcomau)

തുടര്‍ന്ന് കോള്‍ട്ടര്‍ നൈല്‍ കുറച്ച് സമയം മൈതാനത്തിരുന്നു. നായകന്‍ മിച്ചല്‍ മാര്‍ഷുമായി ചര്‍ച്ച ചെയ്ത ശേഷം നഥാന്‍ ആറാം പന്തെറിഞ്ഞു. ഈ പന്ത് സിക്‌സ് ആകുകയും ചെയ്തു. എന്നാല്‍ മത്സരശേഷം താരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസീസ് സ്‌ക്വാഡില്‍ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ഇടംപിടിച്ചിരുന്നു. 

click me!