
ആന്‍റ്വിഗ്വ: ഐ സി സി വനിതാ ട്വന്‍റി 20 ലോക കിരീടം ഓസ്ട്രേലിയയ്ക്ക്. ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കംഗാരുപ്പട വിശ്വ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 105 റൺസ് നേടിയപ്പോള്‍ ഓസീസ് 29 പന്ത് ശേഷിക്കേ ലക്ഷ്യത്തിലെത്തി. നാലാം തവണയാണ് ഓസീസ് വനിതകൾ ട്വന്‍റി 20 ലോകകപ്പിൽ ചാമ്പ്യൻമാരാവുന്നത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആഷ്‍ലി ഗാർഡ്നറും രണ്ട് വിക്കറ്റ് വീതം നേടിയ ജോർജിയയും മേഘൻ ഷൂട്ടുമാണ് ഇംഗ്ലണ്ടിനെ 105 റൺസിൽ ഒതുക്കിയത്. ഇംഗ്ലിഷ് നിരയില്‍ എട്ടുപേർക്ക് രണ്ടക്കം കാണാനായില്ല. സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് കലാശക്കളിയിലേക്ക് കുതിച്ചത്.
22 റൺസെടുത്ത അലിസ ഹീലിയുടെയും 14 റൺസെടുത്ത ബേത്ത് മൂണിയുടെയും നഷ്ടത്തിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്തിയത്. ആഷ്‍ലിയാണ് മാൻ ഓഫ് ദ മാച്ച്. അലിസ ഹീലിയെ ടൂർണമെന്‍റിലെ താരമായി തിരഞ്ഞെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!