
പോര്‍ട്ട് എലിസബേത്ത്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലില്‍. ടോസ് നേടി ബാറ്റിങ് ആരഭംഭിച്ച ആതിഥേയര്‍ ഒന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഏഴിന് 185 എന്ന നിലയിലാണ്. 68 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്ക് ക്രീസിലുണ്ടെന്നുള്ളതാണ് അവരുടെ പ്രതീക്ഷ. എയ്ഡന്‍ മാര്‍ക്രം 60 റണ്‍സെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ കശുന്‍ രജിത, രണ്ട് വിക്കറ്റ് നേടിയ വിശ്വ ഫെര്‍ണാണ്ടോ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
15 റണ്‍സിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഡീന്‍ എല്‍ഗാര്‍ (6), ഹാഷിം അംല (0) എന്നിവരെ ഫെര്‍ണാണ്ടോ മടക്കി അയച്ചു. പിന്നാലെ വന്ന തെംബ ബവൂമ (0), ഫാഫ് ഡു പ്ലെസിസ്(25), വിയാന്‍ മുള്‍ഡര്‍ (9), കേശവ് മഹാരാജ് (0) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഡി കോക്കിന് കംഗീസോ റബാദയാണ് കൂട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!