പന്ത് ചുരണ്ടല്‍ വിവാദം; വിലക്കിനൊടുവില്‍ ബാന്‍ക്രോഫ്‌റ്റ് തിരിച്ചെത്തുന്നു!

By Web TeamFirst Published Nov 13, 2018, 7:11 PM IST
Highlights

ഒമ്പത് മാസത്തെ വിലക്കിന് ശേഷം സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനൊരുങ്ങി ഓസീസ് യുവ ബാറ്റ്സ്‌മാന്‍ കാമറോണ്‍ ബാന്‍ക്രോഫ്‌റ്റ്. വിലക്ക് അവസാനിക്കുന്നതിന്‍റെ തൊട്ടടുത്ത ദിവസം ബിഗ് ബിഷ് ലീഗില്‍...

പെര്‍ത്ത്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒമ്പത് മാസത്തെ വിലക്ക് നേരിടുന്ന ഓസീസ് ബാറ്റ്സ്‌മാന്‍ കാമറോണ്‍ ബാന്‍ക്രോഫ്‌റ്റ് ക്രീസിലേക്ക് തിരിച്ചെത്തുന്നു. ഡിസംബര്‍ 29ന് വിലക്ക് അവസാനിക്കാനിരിക്കേ തൊട്ടടുത്ത ദിവസം ബിഗ് ബിഷ് ലീഗില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്‌സിനായി താരം  തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. പെര്‍ത്തിന്‍റെ പരിശീലകനായ ആഡം വോഗ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്‌മാനായ ബാന്‍ക്രോഫ്‌റ്റിന്‍റെ സമയം പാഴാക്കില്ലെന്നും ഹൊബാര്‍ട്ട് ഹറികെയ്ന്‍സിനെതിരായ നാലാം മത്സരംമുതല്‍ താരത്തിന് കളിക്കാനാകുമെന്നും വോഗ്‌സ് പറഞ്ഞു. മത്സരത്തിലേക്ക് നേരിട്ട് താരം തിരിച്ചെത്തുമെന്ന സൂചനയും വോഗ്‌സ് നല്‍കുന്നു. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന മറ്റ് താരങ്ങളായ സ്റ്റീവ് സ്‌മിത്തിനും ഡേവിഡ് വാര്‍ണറിനും തിരിച്ചുവരവിനായി മൂന്ന് മാസം കൂടി കാത്തിരിക്കണം. 

മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. തുടര്‍ന്ന് സ്മിത്തിനെയും വാര്‍ണറെയും 12 മാസത്തേക്കും ബാന്‍ക്രോഫ്‌റ്റിനെ ഒമ്പത് മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയായിരുന്നു.

click me!