
ദില്ലി: അതിര്‍ത്തിയിലെ തണുത്തുറഞ്ഞ മഞ്ഞിലും രാജ്യത്തെ കാക്കാന്‍ സദാസമയം ജാഗരൂകരാണ് ജവാന്‍മാര്‍. ഇതിനിടയില്‍ വിശ്രമിക്കാന്‍ ഇടവേള ലഭിക്കുക തന്നെ പ്രയാസം. അതുകൊണ്ട് എതിരാളികളുടെ തോക്കിന്‍മുന്നില്‍ നൃത്തംവെയ്ക്കുന്ന ജവാന്‍മാരെയൊന്നും സങ്കല്‍പിക്കാന്‍ നമുക്കാകില്ല.
ഇതിനാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവെച്ച ഒരു ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് നേടുന്നത്. തണുത്തുറഞ്ഞ അതിര്‍ത്തിയില്‍ പട്ടാള ടാങ്കറുകള്‍ക്ക് സമീപം നൃത്തംവെയ്ക്കുകയാണ് മൂന്ന് സൈനികര്‍. കനത്ത മഞ്ഞുവീഴ്‌ച്ചയ്ക്കിടയിലാണ് ഈ നൃത്തമെന്നതാണ് ശ്രദ്ധേയം.
വീരുവിന്‍റെ മുന്‍ ട്വീറ്റുകള്‍ പോലെ ഇതും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അതിര്‍ത്തിയില്‍നിന്നുള്ള രക്തരൂക്ഷിത വാര്‍ത്തകള്‍ക്കിടയില്‍ ഉള്ള് തണുപ്പിക്കാന്‍ ഈ ദൃശ്യങ്ങള്‍ക്കായേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!