രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ച; ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശ് ഇന്നിംഗ്‌സ് തോല്‍വിയിലേക്ക്

Published : Jun 27, 2025, 07:28 PM IST
Prabath Jayasuriya

Synopsis

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് ഇന്നിംഗ്‌സ് തോല്‍വിയിലേക്ക്. 

കൊളംബൊ: ശ്രീലയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് ഇന്നിംഗ്‌സ് തോല്‍വിയിലേക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ 211 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു ബംംഗ്ലാദേശ്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 115 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് വീതം നേടിയ പ്രഭാത് ജയസൂര്യ, ധനഞ്ജയ ഡിസില്‍വ എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ലിറ്റണ്‍ ദാസ് (13) ക്രീസിലുണ്ട്. ആതിഥേയരെ വീണ്ടും ബാറ്റിംഗിന് അയക്കണമെങ്കില്‍ ബംഗ്ലാദേശിന് ഇനിയും 97 റണ്‍സ് കൂടി വേണം. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സന്ദര്‍ശകര്‍ക്ക് അതിന് സാധിച്ചേക്കില്ല.

ഷദ്മാന്‍ ഇസ്ലാം (12), അനാമുല്‍ ഹഖ് (19), മൊമിനുള്‍ ഹഖ് (15), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (19), മുഷ്ഫിഖുര്‍ റഹീം (26), മെഹിദി ഹസന്‍ മിറാസ് (11) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 247നെതിരെ ശ്രീലങ്ക 458ന് പുറത്താവുകയായിരുന്നു. 158 റണ്‍സെടുത്ത പതും നിസ്സങ്കയുടെ പ്രകടനമാണ് ലങ്കയ്ക്ക് തുണയായത്. ദിനേശ് ചാണ്ഡിമല്‍ (93), കുശാല്‍ മെന്‍ഡിസ് (84) മികച്ച പ്രകടനം പുറത്തെടുത്തു. തയ്ജുല്‍ ഇസ്ലാം ബംഗ്ലാദേശിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി.

രണ്ടിന് 290 എന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ക്രീസിലെത്തിയത്. നിസ്സങ്കയുടെ വിക്കറ്റാണ് ഇന്ന് ലങ്കയ്ക്ക് ആദ്യം നഷ്ടമാകുന്നത്. തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ അനാമുല്‍ ഹഖിന് ക്യാച്ച്. 19 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിംഗ്‌സ്. പിന്നീടെത്തിയ ധനഞ്ജയ ഡിസില്‍വയ്ക്ക് (7) തിളങ്ങാന്‍ സാധിച്ചില്ല. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന പ്രഭാത് ജയസൂര്യയും (10) അധികം വൈകാതെ മടങ്ങി. കാമിന്ദു മെന്‍ഡിസ് (33) കൂടി മടങ്ങിയതോടെ ആറിന് ആറിന് 384 എന്ന നിലയിലായി ശ്രീലങ്ക.

പിന്നീട് കുശാല്‍ മെന്‍ഡിസാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 87 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും എട്ട് ഫോറും നേടി. വിശ്വ ഫെര്‍ണാണ്ടോ (2) പുറത്താവാതെ നിന്നു. സോണല്‍ ദിനുഷ (11), തരിന്ദു രത്‌നായകെ (10), അഷിത ഫെര്‍ണാണ്ടോ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. തയ്ജുളിന് പുറമെ നയീം ഹസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ 220-8 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് അധികം ദീര്‍ഘിച്ചില്ല. 247 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ ഔട്ടായി. 46 റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 8 റണ്‍സെടുത്തപ്പോള്‍ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ മുഷ്ഫീഖുര്‍ റഹീം 35 റണ്‍സെടുത്ത് പുറത്തായി. ലിറ്റണ്‍ ദാസ്(34), മെഹ്ദി ഹസന്‍ മിറാസ്(31), നയീം ഹസന്‍(25), തൈജുള്‍ ഇസ്ലാം(33) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ 247ല്‍ എത്തിച്ചത്. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോയും സോനാല്‍ ദിനുഷയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റെടുത്തു. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ വിജയത്തിലേക്ക് ബാറ്റുവീശി കേരളം, ലക്ഷ്യം 187 റണ്‍സ്
വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'