ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരേ ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം

By Web TeamFirst Published Sep 21, 2018, 6:01 PM IST
Highlights
  • ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് 12 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 49 മൂന്ന് എന്ന അവസ്ഥയിലാണ്. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (7), നസ്മുള്‍ ഹൊസൈന്‍ (7), ഷാക്കിബ് അല്‍ ഹസന്‍ (17) എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയെത്തി.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് 12 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 49 മൂന്ന് എന്ന അവസ്ഥയിലാണ്. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (7), നസ്മുള്‍ ഹൊസൈന്‍ (7), ഷാക്കിബ് അല്‍ ഹസന്‍ (17) എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയെത്തി. ഭുവനേശ്വറിനും ബുംറയ്ക്കും ജഡേജയ്ക്കുമാണ് വിക്കറ്റ്. മുശ്ഫികര്‍ റഹീം (12), മുഹമ്മദ് മിതുന്‍ (3) എന്നിവരാണ് ക്രീസില്‍.

മത്സരത്തിന്റെ അഞ്ചാം ഓവറില്‍ തന്നെ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ലിറ്റണ്‍ സ്‌ക്വയര്‍ ലെഗില്‍ കേദാര്‍ ജാദവിന്റെ കൈകളിലെത്തി. തൊട്ടടുത്ത ഓവറില്‍ നസ്മുള്‍ ഹൊസൈനും മടങ്ങി. ബുംറ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ധവാന്റെ കൈയ്യില്‍ ക്യാച്ച് നല്‍കി മടങ്ങി. മികച്ച രീതിയില്‍ കളിച്ചുവരികയായിരുന്ന ഷാക്കിബ് ജഡേജയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ധവാന്റെ കൈകളിലൊതുങ്ങി. 10ാം ഓവറിലാണ് ഷാക്കിബ് മടങ്ങിയത്.

ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജ ടീമില്‍ തിരിച്ചെത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ബംഗ്ലാദേശ് ഇറങ്ങുന്നന്നത്. മുശ്ഫികര്‍ റഹീം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ മൊമിനുള്‍, അബു ഹൈദര്‍ എന്നിവര്‍ പുറത്തിരിക്കും.

click me!