സ്‌പാനിഷ് ലീഗില്‍ ബാഴ്‌സയ്‌ക്കും റയലിനും ജയം; കിരീടത്തിനായ ഇഞ്ചോടിഞ്ച് പോരാട്ടം

By Web DeskFirst Published May 7, 2017, 2:14 AM IST
Highlights

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുടേ്ബോളില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും. ബാഴ്‌സ ഒന്നിനെതിരെ നാല് ഗോളിന് വിയ്യറയലിനെ തോല്‍പിച്ചപ്പോള്‍ എതിരില്ലാത്ത നാല് ഗോളിന് റയല്‍ ഗ്രനാഡയെ തോല്‍പിച്ചു.

കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ലാ ലീഗയില്‍ എംഎസ്എന്‍ ത്രയത്തിന്‍റെ മികവിലാണ് ബാഴ്‌സ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. നെയ്മറുടെ ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തിയെങ്കിലും (21)ആദ്യ പകുതിയില്‍ തന്നെ വിയ്യറല്‍ തിരിച്ചടിച്ചു (32). പിന്നെ മെസ്സിയുടെ വക ഇരട്ട പ്രഹരം (45, 82).

ഇതിനിടെ 69 ആം മിനിറ്റില്‍ സുവരാസ് കൂടി വല ചലിപ്പിച്ചതോടെ 36 കളിയില്‍ നിന്ന് 84 പോയിന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനം ഉറപ്പിച്ചു. മെസ്സി-നെയ്മര്‍ സുവാരസ് സഖ്യം സീസണില്‍ നേടിയ ഗോളുകളുടെ എണ്ണം നൂറാവുകയും ചെയ്തു. നാലടിച്ച ബാഴ്‌സ ഒരെണ്ണം വഴങ്ങിയെങ്കില്‍ ഒന്നും വഴങ്ങാതെയായിരുന്നു റയലിന്റെ ജയം. ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുമടിച്ച് എതിരാളികളെ നിലംപരിശാക്കി .

റോഡ്രിഗസും മൊറാട്ടയും രണ്ടെണ്ണം വീതം. ജയത്തോടെ റയലിനും 84 പോയിന്‍റായി. ഗോള്‍ ശരാശരിയിലെ മികവ് ബാഴ്‌സയെ മുന്നിലെത്തിക്കുന്നുണ്ടെങ്കിലും ഒരു മത്സരം കുറച്ചേ കളിച്ചിട്ടുള്ളൂ എന്നത് റയലിന് കിരീടപ്പോരാട്ടത്തില്‍ മേല്‍ക്കൈ നല്‍കുന്നു.

 

click me!